FOOTBALL

'സൗദിയില്‍ സന്തുഷ്ടന്‍, തുടരും'; ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ തള്ളി ക്രിസ്റ്റിയാനോ

സൗദി പ്രോ ലീഗിന്റെ ഔദോഗിക മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ക്രിസ്റ്റിയാനോ മനസുതുറന്നത്.

വെബ് ഡെസ്ക്

സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ക്ലബ് അല്‍ നസര്‍ വിട്ട് യൂറോപ്പിലേക്കു മടങ്ങുമെന്ന വാര്‍ത്തകള്‍ തള്ളി പോര്‍ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. അല്‍ നസറില്‍ താന്‍ സന്തുഷ്ടനാണെന്നും അടുത്ത സീസണിലും ടീമിനൊപ്പമുണ്ടാകുമെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ അസത്യമാണെന്നും ക്രിസ്റ്റിയാനോ പറഞ്ഞു.

സൗദി പ്രോ ലീഗിന്റെ ഔദോഗിക മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ക്രിസ്റ്റിയാനോ മനസുതുറന്നത്. അല്‍ നസര്‍ വിട്ട് യൂറോപ്പിലേക്ക് മടങ്ങാനൊരുങ്ങുന്നുവെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ക്രിസ്റ്റിയാനോ നയം വ്യക്തമാക്കിയത്.

''ഈ സീസണില്‍ സൗദിയില്‍ ചില കിരീടങ്ങള്‍ നേടണമെന്നായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ എല്ലായ്‌പ്പോഴും കാര്യങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ നടക്കില്ലല്ലോ. അടുത്ത സീസണില്‍ ഉറപ്പായും കാര്യങ്ങള്‍ മാറും. അല്‍ നസറിനൊപ്പം കിരീടങ്ങള്‍ സ്വന്തമാക്കും.''- റൊണാള്‍ഡോ പറഞ്ഞു.

അല്‍ നസറില്‍ താന്‍ സന്തുഷ്ടനാണെന്നും താരം വ്യക്തമാക്കി. ''ഇവിടെ ഏറെ സന്തുഷ്ടനാണ്. ടീമംഗങ്ങളും മാനേജ്‌മെന്റുമായും ഊഷ്മള ബന്ധമാണ്. എല്ലാവരും അടുത്ത സീസണിലേക്കാണ് ഉറ്റുനോക്കുന്നത്. ഒരു കിരീടമാണ് എല്ലാവര്‍ക്കും വേണ്ടത്. ഉറപ്പായും അടുത്തതവണ അത് നേടും. അതിനായി ഞാന്‍ ഇവിശട തുടരും''- ക്രിസ്റ്റിയാനോ പറഞ്ഞു.

ഈ വര്‍ഷമാദ്യമാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് ക്രിസ്റ്റിയാനോ അല്‍ നസറിലേക്ക് കൂടുമാറിയത്. 16 മത്സരങ്ങളില്‍ സൗദി ക്ലബിനായി ബൂട്ടുകെട്ടിയ താരം 14 ഗോളുകളും നേടിയിരുന്നു. എന്നാല്‍ അല്‍ നസറിനെ സംബന്ധിച്ച് ആഹ്‌ളാദകരമായ സീസണായിരുന്നില്ല ഇത്തവണത്തേത്.

സൗദി പ്രോ ലീഗില്‍ അഞ്ചു പോയിന്റ് വ്യത്യാസത്തില്‍ അവര്‍ക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 30 മത്സരങ്ങളില്‍ നിന്ന് 72 പോയിന്റുമായി അല്‍ ഇത്തിഹാദ് കിരീടം ചൂടിയപ്പോള്‍ റൊണാള്‍ഡോ എത്തിയിട്ടും 67 പോയിന്റുമായി അല്‍ നസറിന് രണ്ടാം സഥാനത്ത് എത്താനേ കഴിഞ്ഞുള്ളു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ