FOOTBALL

വീണ്ടും ഗോള്‍ നേടി ക്രിസ്റ്റിയാനോ; അല്‍ നസര്‍ സെമിയില്‍

ക്രിസ്റ്റിയാനോയ്ക്കു പുറമേ സുല്‍ത്താന്‍ അല്‍ ഗനാം, സെകോ ഫൊഫാന എന്നിവരാണ് അല്‍ നസറിനായി ലക്ഷ്യം കണ്ടത്

വെബ് ഡെസ്ക്

പുതിയ സീസണിന്റെ തുടക്കത്തില്‍ നേരിട്ട ഗോള്‍ക്ഷാമത്തിന് അറുതി വരുത്തിയ പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. തുടര്‍ച്ചയായി വീണ്ടും ക്രിസ്റ്റിയാനോ ലക്ഷ്യം കണ്ട മത്സരത്തില്‍ മൊറോക്കന്‍ ക്ലബ് രാജ സി എയെ തോല്‍പിച്ച് അല്‍ നസര്‍ അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പ് ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു.

ഇന്നു നടന്ന മത്സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ ജയം. ക്രിസ്റ്റിയാനോയ്ക്കു പുറമേ സുല്‍ത്താന്‍ അല്‍ ഗനാം, സെകോ ഫൊഫാന എന്നിവരാണ് അല്‍ നസറിനായി ലക്ഷ്യം കണ്ടത്. അല്‍ നസര്‍ താരം അബ്ദുള്ള മാദു വഴങ്ങിയ സെല്‍ഫ് ഗോളാണ് എതിരാളികളുടെ തോല്‍വിഭാരം കുറച്ചത്.

മത്സരത്തിന്റെ 19-ാം മിനിറ്റിലായിരുന്നു റൊണാള്‍ഡോയുടെ ഗോള്‍. ടാലിസ്‌കയുടെ പാസില്‍ നിന്നാണ് പോര്‍ചുഗല്‍ താരം ലക്ഷ്യം കണ്ടത്. ഒമ്പതു മിനിറ്റിനു ശേഷം സൂല്‍ത്താനിലൂടെ ലീഡ് ഇരട്ടിയാക്കിയ അല്‍ നസറിനു വേണ്ടി 38-ാം മിനിറ്റിലാണ് ഫൊഫാനോ പട്ടിക തികച്ചത്.

ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ സെല്‍ഫ് ഗോളിലൂടെ എതിരാളികള്‍ ലീഡ് കുറച്ചെങ്കിലും പിന്നീട് പിഴവുകള്‍ വരുത്താതെ അല്‍നസര്‍ ജയം കുറിക്കുകയായിരുന്നു. സെമിഫൈനലില്‍ ഇറാഖി ക്ലബായ അല്‍ ഷോര്‍തയാണ് അല്‍ നസര്‍ നേരിടുക.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ