Cristiano Ronaldo 
FOOTBALL

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ലീഗ് കിരീടം നേടാനുള്ള താൽപര്യമില്ല; ടീം വിടാനൊരുങ്ങി റൊണാള്‍ഡോ

ട്രാൻസ്ഫർ വിപണിയിൽ പോലും ക്ലബ് മതിയായ താൽപര്യം കാണിക്കുന്നില്ലെന്ന് താരം

വെബ് ഡെസ്ക്

പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ട്രാൻസ്ഫർ വിപണിയിൽ പോലും താൽപര്യം കാണിക്കാത്ത ക്ലബിന്, അടുത്ത സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടം നേടാനാകുമെന്ന് കരുതുന്നില്ലെന്നാണ് താരത്തിന്റെ അഭിപ്രായം. ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തിയ താരം, തീരുമാനം ക്ലബിനെ അറിയിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

ലീ​ഗ് കിരീടം നേടുന്നതിനുള്ള ആ​ഗ്രഹം പോലും ക്ലബിനില്ലെന്ന ചിന്തയിലാണ് റൊണാൾഡോ, ക്ലബ് വിടാനൊരുങ്ങുന്നത്.

കഴിഞ്ഞ സീസണിലെ ലീ​ഗിൽ തിളങ്ങാൻ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കഴിഞ്ഞിരുന്നില്ല. ക്ലബ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനത്തിനൊടുവിൽ, ആറാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. അതേസമയം, ക്ലബിലേക്ക് തിരിച്ചെത്തിയ റൊണാള്‍ഡോ 38 കളികളില്‍നിന്ന് 24 ഗോള്‍ നേടി ടീമിന്റെ ടോപ്പ് സ്‌കോററായി. അടുത്ത സീസണിലേക്ക്, പരിശീലകന്‍ എറിക് ടെന്‍ ഹാഗ് മികച്ച സൈനിം​ഗുകൾ നടത്തുമെന്ന് താരം പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. ട്രാൻസ്ഫർ വിപണിയിൽ പോലും ക്ലബ് മതിയായ താൽപര്യം കാണിക്കുന്നില്ല. ലീ​ഗ് കിരീടം നേടുന്നതിനുള്ള ആ​ഗ്രഹം പോലും ക്ലബിനില്ലെന്ന ചിന്തയിലാണ് റൊണാൾഡോ, ക്ലബ് വിടാനൊരുങ്ങുന്നത്.

നിലവിൽ മറ്റു ക്ലബുകളുമായൊന്നും താരം കരാർ ഒപ്പിട്ടിട്ടില്ല. എന്നാൽ റോമ, ചെൽസി, ബയേൺ മ്യൂണിക്ക് ഉൾപ്പെടെ ക്ലബുകൾ റൊണാൾഡോയ്ക്കായി രം​ഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. താരത്തിന്റെ മാനേജര്‍ ജോര്‍ജ് മെന്‍ഡിസാണ് ചർച്ചകൾ നടത്തുന്നത്.

റൊണാള്‍ഡോയുടെ നഷ്ടം യുണൈറ്റഡിന് കനത്ത തിരിച്ചടിയായിരിക്കും. ടീമിന്റെ നെടുംതൂണായ താരം കഴിഞ്ഞ സീസണില്‍ ക്ലബ്ബിലെ മറ്റേതൊരു കളിക്കാരനേക്കാളും 14 ഗോളുകള്‍ കൂടുതല്‍ നേടിയിരുന്നു. അതേസമയം, നെതര്‍ലന്‍ഡ്സിന്റെ ലെഫ്റ്റ് ബാക്ക് ടൈറല്‍ മലേഷ്യയെ 15 മില്യണ്‍ യൂറോയ്ക്ക് സ്വന്തമാക്കാന്‍ യുണൈറ്റഡ് ശ്രമിക്കുന്നുണ്ട്. ടൈറലിനൊടൊപ്പം ലിസാന്‍ഡോ മാര്‍ട്ടിനെസിനെയും ടീമിലെത്തിക്കാനും ശ്രമമുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ