ലൂക്ക മോഡ്രിച്ച്  
FOOTBALL

റഷ്യയില്‍ കൈവിട്ട കിരീടം പിടിച്ചെടുക്കാന്‍ ക്രൊയേഷ്യ; നായകനായി ലൂക്ക മോഡ്രിച്ച്

ക്രൊയേഷ്യ അന്തിമ ടീമിനെ പ്രഖ്യാപിച്ചു

വെബ് ഡെസ്ക്

റഷ്യന്‍ ലോകകപ്പില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട കിരീടം തേടി സൂപ്പര്‍ താരം ലൂക്ക മോഡ്രിച്ചും സംഘവും ഖത്തറിലേക്ക്. ഖത്തര്‍ ഫിഫ ലോകകപ്പിന് ഒരാഴ്ച്ച മാത്രം ബാക്കി നില്‍ക്കെ ക്രൊയേഷ്യ അന്തിമ ടീമിനെ പ്രഖ്യാപിച്ചു. സ്ലാകോ ഡാലിച്ച് പരിശീലകനായ 26 അംഗ ടീമിനെ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ലൂക്ക മോഡ്രിച്ചാണ് നയിക്കുക.

2018 ല്‍ റഷ്യയില്‍ നടന്ന ലോകകപ്പില്‍ ടീമിനെ ഫൈനലില്‍ എത്തിച്ച മോഡ്രിച്ച് ടീമിന്റെ പ്രധാന ശക്തിയാണ്. ചെല്‍സി മിഡ്ഫീല്‍ഡര്‍ മറ്റിയോ കൊവാസിച്ചും അത്‌ലറ്റിക്കോ മാഡ്രിഡ് ഗോള്‍ കീപ്പര്‍ ഇവോ ഗ്രബിക്കും ടീമിലുണ്ട്.

ജോസ്‌കോ ഗ്വാര്‍ഡിയോള്‍, ലോവ്‌റോ മേജര്‍ തുടങ്ങിയ പ്രതിഭാധനരായ യുവതാരങ്ങള്‍ക്കൊപ്പം മാര്‍സെലോ ബ്രോസോവിച്ച്, ഇവാന്‍ പെരിസിച്ച് തുടങ്ങിയ പരിചയസമ്പന്നരായ കളിക്കാരും ടീമില്‍ ഉള്‍പ്പെടുമ്പോള്‍ ക്രൊയേഷ്യന്‍ ടീമിന് സാധ്യതകളേറെയാണ്.

ക്രൊയേഷ്യന്‍ ദേശീയ ടീമിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമാണ് മോഡ്രിച്ച്. 2006ല്‍ രാജ്യത്തിനായി അരങ്ങേറ്റം കുറിച്ചതിന് ശേഷം 154 മത്സരങ്ങള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. 23 ഗോളുകളോടെ ക്രൊയേഷ്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ അഞ്ചാമത്തെ താരം കൂടിയാണ് മോഡ്രിച്ച്.

2018 ലോകകപ്പ് റണ്ണര്‍ അപ്പുകള്‍ ഗ്രൂപ്പ് എഫില്‍ ബെല്‍ജിയം, മൊറോക്കോ, കാനഡ എന്നിവരോടെപ്പമാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. നവംബര്‍ 24 മൊറോക്കയ്‌ക്കെതിരെ ക്രൊയേഷ്യ ലോകകപ്പ് കാമ്പെയ്‌നിന് തുടക്കം കുറിക്കും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ