FOOTBALL

ക്രിപ്റ്റൊകറന്‍സി പ്രൊമോഷന്‍: ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്കെതിരെ 100 കോടി രൂപയുടെ നഷ്ടപരിഹാരക്കേസ്

താരത്തിന്റെ പ്രൊമോഷന്‍ കണ്ട് ബിനാന്‍സില്‍ നിക്ഷേപിച്ച് നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി

വെബ് ഡെസ്ക്

ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്കെതിരെ അമേരിക്കയില്‍ 100 കോടി രൂപയുടെ നഷ്ടപരിഹാരക്കേസ്. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റൊകറന്‍സി എക്സ്ചേഞ്ചായ ബിനാന്‍സുമായി ബന്ധപ്പെട്ടാണ് കേസ്. താരത്തിന്റെ പ്രൊമോഷന്‍ കണ്ട് ബിനാന്‍സില്‍ നിക്ഷേപിച്ച് നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി. ഫ്ലോറിഡയിലെ സതേണ്‍ ഡിസ്ട്രിക്ടിലെ ഫെഡറല്‍ കോടതിയാണ് പരാതി പരിഗണിക്കുന്നത്.

ബിനാന്‍സിന്റെ തട്ടിപ്പ് ഇത്രയും വർധിക്കുന്നതിന് കാരണം റൊണാള്‍ഡോയെ പോലുള്ള താരങ്ങളും സമ്പന്നരും സെലിബ്രിറ്റികളും മൂലമാണെന്നും പരാതിയില്‍ ആരോപണമുണ്ട്. സംഭവത്തോട് പ്രതികരിക്കാന്‍ റൊണാള്‍ഡോയുടെ മാനേജ്മെന്റ് ടീമും ബിനാന്‍സും തയാറായിട്ടില്ല.

ബിനാന്‍സുമായി ചേർന്ന് ആദ്യ എന്‍എഫ്‌ടി റൊണാള്‍ഡൊ ലോഞ്ച് ചെയ്യുന്നത് കഴിഞ്ഞ നവംബറിലാണ്. ഏകദേശം 77 മുതൽ 10,000 അമേരിക്കന്‍ ഡോളർ വരെയുള്ള പ്രാരംഭ വിലകളുള്ള എന്‍എഫ്‌ടികളിൽ റൊണാൾഡോയുടെ ജീവിതത്തിലെ വിവിധ നിമിഷങ്ങള്‍ ചിത്രീകരിക്കുന്ന ഏഴ് രൂപങ്ങളും ഉണ്ടായിരുന്നു.

റൊണാള്‍ഡോ ഭാഗമായതിന് പിന്നാലെ ബിനാന്‍സിന് വലിയ മുന്നേറ്റമുണ്ടായെന്നും പരാതിയില്‍ പറയുന്നു. ഓണ്‍ലൈന്‍ സെർച്ചുകളില്‍ 500 ശതമാനം വർധനവാണുണ്ടായിരിക്കുന്നതെന്നും പ്രീമിയം ലെവല്‍ എന്‍എഫ്‌ടികള്‍ ആദ്യ വാരത്തില്‍ തന്നെ വിറ്റുപോയതായും പരാതിക്കാർ ആരോപിക്കുന്നു.

പങ്കാളിത്തത്തിനായി ബിനാന്‍സ് എത്ര തുക വാഗ്ദാനം ചെയ്തെന്നത് റൊണാള്‍ഡൊ വെളിപ്പെടുത്തണമെന്നും ആവശ്യമുണ്ട്. ക്രിപ്‌റ്റോ അസറ്റുകൾ ഉൾപ്പെടെയുള്ള സെക്യൂരിറ്റികൾ പ്രൊമോട്ട് ചെയ്യുന്നതിന് സെലിബ്രിറ്റികൾ എത്രമാത്രം പ്രതിഫലം വാങ്ങുന്നുവെന്ന് പരസ്യമായി വെളിപ്പെടുത്തണമെന്ന് ഫെഡറൽ നിയമം ആവശ്യപ്പെടുന്നതായി യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ മുമ്പ് സൂചിപ്പിച്ചിരുന്നു.

ക്രിപ്റ്റൊകറന്‍സി പ്രൊമോഷനുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരക്കേസ് നേരിടുന്ന ആദ്യ പ്രശസ്തനല്ല റൊണാള്‍ഡോ. കഴിഞ്ഞ വർഷം, ലാറി ഡേവിഡ്, ടോം ബ്രാഡി എന്നിവരടക്കം നിരവധി ഹോളിവുഡ്, കായിക താരങ്ങള്‍ എഫ്‌ടിഎക്‌സിനെതിരായ കേസില്‍ ഉള്‍പ്പെട്ടിരുന്നു. 2022 നവംബറിൽ തകരുന്നതിന് മുമ്പ് രണ്ടാമത്തെ വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായിരുന്നു ഇത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ