FOOTBALL

രക്ഷകനായി അവതരിക്കാന്‍ ഡി ഹിയ ഇനിയില്ല; താരം യുണൈറ്റഡ് വിട്ടു

2011-ലാണ് അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് യുണൈറ്റഡില്‍ എത്തുന്നത്. പിന്നീട് യുണൈറ്റഡിനു വേണ്ടി വിവിധ ലീഗുകളിലായി 545 മത്സരങ്ങളില്‍ താരം വലകാത്തു. 190 മത്സരങ്ങളില്‍ ക്ലീന്‍ ഷീറ്റ് സൂക്ഷിക്കാനുമായി.

വെബ് ഡെസ്ക്

സ്പാനിഷ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഹിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഒന്നാം നമ്പര്‍ ജഴ്‌സിയില്‍ ഉണ്ടാകില്ല. താന്‍ എന്നെന്നേക്കുമായി യുണൈറ്റഡ് വിട്ടുവെന്നു താരം അറിയിച്ചു. യുണൈറ്റഡിനോട് വിടപറയുന്നുവെന്നം പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കേണ്ട സമയമായെന്നും കാട്ടി താരം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

യുണൈറ്റഡ് എക്കാലവും തന്റെ മനസിലുണ്ടാകുമെന്നും താരം വൈകാരികമായ കുറിപ്പില്‍ വ്യക്തമാക്കി. ഈ മാസം ഒന്നിനാണ് യുണൈറ്റഡുമായുള്ള ഡി ഹിയയുടെ കരാര്‍ അവസാനിച്ചത്. താരം ഫ്രീ ഏജന്റായി മാറുന്നതിനു മുമ്പ് സൗദി അറേബ്യന്‍ ക്ലബിന് വില്‍ക്കാന്‍ യുണൈറ്റഡ് ശ്രമിച്ചിരുന്നെങ്കിലും ചര്‍ച്ചകള്‍ പാതിവഴി അവസാനിക്കുകയായിരുന്നു.

കോച്ച് എറിക് ടെന്‍ ഹാഗിന്റെ ഗെയിം പ്ലാനിനൊപ്പം നില്‍ക്കാത്തതാണ് ഈ സീസണില്‍ താരത്തെ കൈവിടാന്‍ ക്ലബ് മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്. ക്ലബില്‍ തുടര്‍ന്നാലും ആദ്യ ഇലവനില്‍ സ്ഥാനമുണ്ടാകുമെന്ന് ഉറപ്പില്ലെന്ന് ടെന്‍ഹാഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ക്ലബ് വിടുന്നതായി ഡി ഹിയ പ്രഖ്യാപിച്ചത്.

2011-ലാണ് സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് ഡി ഹിയ യുണൈറ്റഡില്‍ എത്തുന്നത്. പിന്നീട് യുണൈറ്റഡിനു വേണ്ടി വിവിധ ലീഗുകളിലായി 545 മത്സരങ്ങളില്‍ താരം വലകാത്തു. 190 മത്സരങ്ങളില്‍ ക്ലീന്‍ ഷീറ്റ് സൂക്ഷിക്കാനുമായി. തന്റെ അടുത്ത ക്ലബ് ഏതെന്നതു സംബന്ധിച്ച് ഒരു സൂചനയും താരം നല്‍കിയിട്ടില്ല. അതേസമയം ഡി ഹിയയ്ക്കു പകരം ഇന്റര്‍ മിലാന്‍ ഗോള്‍ കീപ്പര്‍ ഒനാനയെ എത്തിക്കാനാണ് യുണൈറ്റഡ് ശ്രമിക്കുന്നത്.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം