FOOTBALL

ഓറഞ്ച് പടയ്ക്ക് തുടക്കത്തിലേ തിരിച്ചടി; ആദ്യ മത്സരത്തില്‍ ഡിപേ കളിക്കില്ല

വെബ് ഡെസ്ക്

ഇടവേളയ്ക്കു ശേഷം ലോകകപ്പ് വേദിയിലേക്ക് തിരിച്ചെത്തിയ ഹോളണ്ടിന് ഖത്തര്‍ ലോകകപ്പില്‍ പന്തുരുണ്ട് തുടങ്ങും മുമ്പേ തിരിച്ചടി. ടീമിന്റെ വിശ്വസ്ത സ്‌ട്രൈക്കറും സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ താരവുമായ മെംഫിസ് ഡിപേ പരുക്കിനെത്തുടര്‍ന്ന് ടീമിന്റെ ആദ്യ മത്സരത്തില്‍ കളിക്കില്ലെന്ന് ഉറപ്പായി.

ഏതാനും ദിവസങ്ങളായി പരുക്കിന്റെ പിടിയിലായിരുന്ന താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്നു വരെ ശ്രുതിയുണ്ടായിരുന്നു. എന്നാല്‍ താരം പരുക്കില്‍ നിന്നു വേഗം മുക്തനായെന്നും എന്നാല്‍ ആദ്യ മത്സരത്തില്‍ താരത്തിന്റെ സേവനം ലഭ്യമാകില്ലെന്നും ടീം മാനേജ്‌മെന്റ് ഔദ്യോഗികമായി അറിയിച്ചു.

കഴിഞ്ഞ ദിവസം ഖത്തറില്‍ എത്തിച്ചേര്‍ന്ന ഹോളണ്ട് ടീമിനൊപ്പം ഡിപേ ഇന്നലെ പരിശീലനം നടത്തിയിരുന്നു. രണ്ടു മാസം മുമ്പ് ബാഴ്‌സയ്ക്കായി കളിക്കവെയാണ് താരത്തിനു പരുക്കേറ്റത്. ഇതേത്തുടര്‍ന്ന് ബാഴ്‌സയുടെ അവസാന ലീഗ് മത്സരങ്ങളില്‍ നിന്നു ഡിപേയ്ക്ക് വിശ്രമം അനുവദിച്ചിരിക്കുകയായിരുന്നു.

താരം പരുക്കില്‍ നിന്നു മുക്തനായിയെങ്കിലും ആദ്യ മത്സരത്തില്‍ തന്നെ കളത്തിലിറക്കി റിസ്‌ക് എടുക്കേണ്ടെന്നാണ് ഹോളണ്ട് പരിശീലകന്‍ ലൂയിസ് വാന്‍ ഗാലിന്റെ തീരുമാനം. 21-ന് രാത്രി 9:30-ന് ആഫ്രിക്കന്‍ ടീമായ സെനഗലിനെതിരേയാണ് ഹോളണ്ടിന്റെ ആദ്യ മത്സരം.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും