FOOTBALL

ജയം തുടരാൻ ഹൈദരാബാദ്, ജയിക്കാൻ കേരളാ ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്ലിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ

വെബ് ഡെസ്ക്

ഐഎസ്എല്ലിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ. ആദ്യ മത്സരത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാമതും മൂന്നാമതും നിൽക്കുന്ന ഹൈദരാബാദും ഒഡിഷയും ഏറ്റുമുട്ടുമ്പോൾ, രണ്ടാം മത്സരത്തിൽ ഒമ്പതാമതും പതിനൊന്നാമതും നിൽക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഏറ്റുമുട്ടും.

വൈകീട്ട് 5:30 ന് ഹൈദരാബാദിന്റെ സ്വന്തം മൈതാനത്താണ് ആദ്യ മത്സരം.

വൈകീട്ട് 5:30 ന് ഹൈദരാബാദിന്റെ സ്വന്തം മൈതാനത്താണ് ആദ്യ മത്സരം. ഇതുവരെ ലീഗിൽ തോൽവി അറിയാതെയാണ് ഹൈദരാബാദിന്റെ മുന്നേറ്റം. രണ്ടാം മത്സരത്തിൽ മുംബൈയോട് തോറ്റതിന് ശേഷം വമ്പൻ തിരിച്ച്‌ വരവുകൾ നടത്തിയാണ് ഒഡിഷയുടെ വരവ്. ലീഗിൽ ഏറ്റവും നന്നായി ആക്രമണ ഫുട്ബോൾ കളിക്കുന്ന ഹൈദരാബാദിനെ ഒഡിഷ എങ്ങനെ പിടിച്ച്‌ കെട്ടുമെന്നതിനെ ആശ്രയിച്ചിരിക്കും ഇന്നത്തെ മത്സരം.

ആറ് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഹൈദരാബാദ് മൂന്ന് ജയങ്ങൾ നേടിയപ്പോൾ ഒഡിഷ രണ്ട ജയം നേടി. ഒരു മത്സരം മാത്രമാണ് സമനിലയിൽ പിരിഞ്ഞത്.

വിജയ വഴിയിൽ തിരിച്ചെത്താമെന്ന ശുഭ പ്രതീക്ഷയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ്

വിജയ വഴിയിൽ തിരിച്ചെത്താമെന്ന ശുഭ പ്രതീക്ഷയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടാൻ ഒരുങ്ങുന്നത്. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച്‌ തുടങ്ങിയ ബ്ലാസ്റ്റേഴ്സിന് പിന്നീട് പോയിന്റുകൾ നേടാനായിട്ടില്ല. ആക്രമണ ഫുട്ബോളിലേക്ക് ബ്ലാസ്റ്റേഴ്‌സ് എത്തുന്നുണ്ടെങ്കിലും പ്രതിരോധത്തിലെ പാളിച്ചകളാണ് മുൻ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. കഴിഞ്ഞ വർഷം വൈകി താളം കണ്ടെത്തിയ ബൽസ്റ്റേഴ്സിലും കോച്ചിലും ആരധകർ ഇപ്പോഴും പ്രതീക്ഷയിലാണ്. ടീമെന്ന നിലയിൽ ഒത്തൊരുമിച്ച്‌ മികച്ച റിസൾട്ടിനായി പ്രയത്നിക്കുമെന്നും കോച്ച് ഇവാന്‍ വുകുമനോവിച്ച് പറഞ്ഞു. ആക്രമണ ശൈലിയിൽ തന്നെ തുടരാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലീഗിൽ അവസാന സ്ഥാനത്താണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. കഴിഞ്ഞ മത്സരത്തിൽ റഫറിയോട് കയർത്തതിന് ചുവപ്പ് കാർഡ് കണ്ട നോർത്ത് ഈസ്റ്റ് കോച്ച് മാർക്കോ ബൽബുള്ളിന്‌ ഇന്ന് ഡഗ്ഔട്ടിൽ ഇരിക്കാനാവില്ല. സീസണിൽ രണ്ടാംതവണയാണ് ഇത്തരത്തിൽ അദ്ദേഹത്തിന് മത്സരം നഷ്ട്മാകുന്നത്. പകരം അസിസ്റ്റന്റ് മാനേജർ പോൾ ഗ്രോവ്സാകും ഇന്ന് ചുമതല. രാത്രി 7:30നാണ് മത്സരം.

വയനാട്ടില്‍ പ്രിയങ്കയുടെ തേരോട്ടം, പാലക്കാട് കൃഷ്ണകുമാറും ചേലക്കരയില്‍ പ്രദീപും മുന്നേറുന്നു | Wayanad Palakkad Chelakkara Election Results Live

ആദ്യ ഫലസൂചനകള്‍ പുറത്ത്, മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ