FOOTBALL

ISL|അക്കൗണ്ട് തുറന്ന് ഈസ്റ്റ് ബംഗാള്‍; നോര്‍ത്ത് ഈസ്റ്റിനെതിരെ ജയം

വെബ് ഡെസ്ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാള്‍ എഫ്സിക്ക് ആദ്യ ജയം. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാള്‍ പരാജയപ്പെടുത്തിയത്. സ്വന്തം തട്ടകത്തില്‍ കളിക്കാനിറങ്ങിയ നോര്‍ത്ത് ഈസ്റ്റിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ജയത്തോടെ ഈസ്റ്റ് ബംഗാള്‍ പോയിന്റ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്തുനിന്ന് ഏഴാം സ്ഥാനത്തേക്ക് മുന്നേറി. അതേസമയം, നോര്‍ത്ത് ഈസ്റ്റിന്റെ സ്ഥാനം പത്തില്‍നിന്ന് പതിനൊന്നിലേക്ക് താഴ്ന്നു. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐഎസ്എല്‍ മത്സരങ്ങള്‍ പുനരാരംഭിച്ചത്.

തുടക്കം മുതല്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ഈസ്റ്റ് ബംഗാള്‍ അര്‍ഹിച്ച ജയമാണ് സ്വന്തമാക്കിയത്. കളി തുടങ്ങി പതിനൊന്നാം മിനുറ്റില്‍ ക്ലീറ്റണ്‍ സില്‍വയുടെ കൂള്‍ ഫിനിഷിലൂടെ എതിരാളികള്‍ക്കുമേല്‍ സമ്മര്‍ദ്ദം കോരിയിടാന്‍ ഈസ്റ്റ് ബംഗാളിന് കഴിഞ്ഞു. നവോരിം സിങ്ങിന്റെ അസിസ്റ്റില്‍നിന്നായിരുന്നു ക്ലീറ്റണ്‍ സില്‍വയുടെ ഗോള്‍ പിറന്നത്. സ്വന്തം തട്ടകത്തില്‍ ജയം തേടിയിറങ്ങിയ നോര്‍ത്ത് ഈസ്റ്റ് പിന്നീട് ആക്രമിച്ച് കളിച്ചു. സമനിലയ്ക്കായുള്ള ശ്രമങ്ങള്‍ പലപ്പോഴും ഫലം കണ്ടില്ല. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പായി മാറ്റ് ഡെര്‍ബിഷയറിന്റെ ഗോള്‍ ശ്രമം ക്രോസ്ബാറില്‍ തട്ടില്‍ തെറിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഈസ്റ്റ് ബംഗാള്‍ ലീഡ് വര്‍ധിപ്പിച്ചു. മലയാളിത്താരം സൂഹൈറിന്റെ അസിസ്റ്റില്‍ കാരിസ് കിര്യാകോയുടെ വകയായിരുന്നു രണ്ടാം ഗോള്‍. കൂടുതല്‍ കളിക്കാരെ മുന്നേറ്റനിരയിലേക്ക് വിന്യസിച്ച് കളിയിലേക്ക് തിരിച്ചുവരാന്‍ നോര്‍ത്ത് ഈസ്റ്റ് ശ്രമിച്ചെങ്കിലും ഗോള്‍ മാത്രം വീണില്ല. കളിയുടെ 84ാം മിനുറ്റില്‍ ജോര്‍ദാന്‍ ഒ ദോഹെര്‍തിയിലൂടെ ഈസ്റ്റ് ബംഗാള്‍ മൂന്നാം ഗോള്‍ കണ്ടെത്തിയതോടെ കളിയുടെ ഗതി നിര്‍ണയിക്കപ്പെട്ടു. ഇഞ്ചുറി ടൈമിലാണ് നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോള്‍ പിറന്നത്. എമില്‍ ബെന്നിയുടെ അസിസ്റ്റില്‍ മാറ്റ് ഡെര്‍ബിഷയറാണ് ഗോള്‍ നേടിയത്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും