FOOTBALL

ഡ്യൂറന്‍ഡ് കപ്പ്: കൊല്‍ക്കത്തന്‍ ഡെര്‍ബിയില്‍ ബഗാനെ വീഴ്ത്തി ഈസ്റ്റ് ബംഗാള്‍

മത്സരത്തിന്റെ 60-ാം മിനിറ്റില്‍ നന്ദകുമാര്‍ ശേഖറാണ് ഈസ്റ്റ് ബംഗാളിന്റെ വിജയഗോള്‍ നേടിയത്

വെബ് ഡെസ്ക്

ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോളില്‍ ആരാധകര്‍ കാത്തിരുന്ന ആവേശപ്പോരാട്ടമായ കൊല്‍ക്കത്ത ഡെര്‍ബിയില്‍ ഈസ്റ്റ് ബംഗാളിനു ജയം. ഇന്നു കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ ചിരവൈരികളായ മോഹന്‍ബഗാന്‍ സൂപ്പര്‍ ജയന്റ്ിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് തോല്‍പിച്ചത്.

ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം മത്സരത്തിന്റെ 60-ാം മിനിറ്റില്‍ നന്ദകുമാര്‍ ശേഖറാണ് ഈസ്റ്റ് ബംഗാളിന്റെ വിജയഗോള്‍ നേടിയത്. മധ്യവരയില്‍ നിന്നു ഒറ്റയ്ക്കു ഡ്രിബിള്‍ ചെയ്തുകയറിയ താരം ബോക്‌സിനുള്ളില്‍ നിന്ന് ഒരു തകര്‍പ്പന്‍ ഇടങ്കാലന്‍ ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു.

ലീഡ് വഴങ്ങിയ ശേഷം തിരിച്ചുവരവിനായി ബഗാന്‍ കിണഞ്ഞു പൊരുതിയെങ്കിലും പഴുതടച്ചുള്ള പ്രതിരോധമുയര്‍ത്തി ഈസ്റ്റ് ബംഗാള്‍ ഡ്യൂറന്‍ഡ് കപ്പിലെ തങ്ങളുടെ ആദ്യ ജയം കുറിച്ചു. ഇതോടെ രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയുമടക്കം നാലു പോയിന്റുമായി ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്തെത്താനും അവര്‍ക്കായി. മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു ജയവും ഒരു തോല്‍വിയുമടക്കം ആറു പോയിന്റുള്ള ബഗാനാണ് ഒന്നാമത്.

ഇന്ന് നേരത്തെ നടന്ന മറ്റൊരു മത്സരത്തില്‍ ഗ്രൂപ്പ് ഡിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും എഫ്.സി ഗോവയും പോയിന്റ് പങ്കിട്ടുപിരിഞ്ഞു. ഈരണ്ട് ഗോളുകള്‍ വീതം നേടിയാണ് ഇരുകൂട്ടരും സമനില പാലിച്ചത്. ഗോവയ്ക്കു വേണ്ടി റൗളിന്‍ ബോര്‍ജസ്, നോവ സദോയി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ മന്‍വീര്‍ സിങ്ങായിരുന്നു നോര്‍ത്ത് ഈസ്റ്റിനായി ഒരു ഗോള്‍ മടക്കിയത്. ഗോവന്‍ താരം സന്ദേശ് ജിങ്കന്‍ വഴങ്ങിയ സെല്‍ഫ് ഗോളാണ് നോര്‍ത്ത് ഈസ്റ്റിന്റെ പട്ടിക തികച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ