FOOTBALL

സഹലിനു വേണ്ടി സൗദി പ്രോ ലീഗില്‍ നിന്ന് അന്വേഷണങ്ങള്‍!

ബ്ലാസ്‌റ്റേഴ്‌സ് വിട്ടുപോകാന്‍ താരത്തിന് തല്‍ക്കാലം താല്‍പര്യമില്ല. 2025 വരെയാണ് ബ്ലാസ്‌റ്റേഴ്‌സുമായി സഹലിന്റെ കരാര്‍.

വെബ് ഡെസ്ക്

കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെയും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെയും മലയാളി സൂപ്പര്‍ താരമായ സഹല്‍ അബ്ദുള്‍ സമദിനു വേണ്ടി സൗദി പ്രോ ലീഗില്‍ നിന്ന് ഓഫറുകള്‍. താരത്തിനു വേണ്ടി പ്രോ ലീഗിലെ ചില ടീമുകള്‍ അന്വേഷണം നടത്തിയതായി ചില ഫുട്‌ബോള്‍ വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രോ ലീഗില്‍ നിന്നുള്ള ഏതു ക്ലബാണ് താരത്തിനു വേണ്ടി രംഗത്തു വന്നത് എന്നു സംബന്ധിച്ചു വ്യക്തമല്ല. എന്നാല്‍ പ്രോ ലീഗിലെ പ്രമുഖ ക്ലബുകളായ അല്‍ നസര്‍, അല്‍ ഹിലാല്‍ എന്നീ ടീമുകളുടെ സ്‌കൗട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

സഹലിനു വേണ്ടി പ്രോ ലീഗില്‍ നിന്ന് പ്രാഥമിക അന്വേഷണം നടന്നുവെന്നത് സത്യമാണെന്നും എന്നാല്‍ അതിനപ്പുറം ട്രാന്‍സ്ഫര്‍ ചര്‍ച്ചകള്‍ നടക്കാനുള്ള സാധ്യതകള്‍ പോലും വിദൂരമാണെന്നും കേരളാ ബ്ലാസ്‌റ്റേഴ്‌സുമായി ബന്ധപ്പെട്ട അനൗദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

സഹലിനെ ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നു റാഞ്ചാന്‍ ഐഎസ്എല്‍ ക്ലബുകള്‍ രംഗത്തുണ്ട്. മോഹന്‍ബഗാന്‍ സൂപ്പര്‍ ജയന്റ്, മുംബൈ സിറ്റി എഫ്.സി, ചെന്നൈയിന്‍ എഫ്.സി. തുടങ്ങിയ ക്ലബുകളാണ് വമ്പന്‍ ഓഫറുകളുമായി മലയാളി താരത്തിനു പിന്നാലെയുള്ളത്.

എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ടുപോകാന്‍ താരത്തിന് തല്‍ക്കാലം താല്‍പര്യമില്ല. 2025 വരെയാണ് ബ്ലാസ്‌റ്റേഴ്‌സുമായി സഹലിന്റെ കരാര്‍. താരത്തിനു താല്‍പര്യമുണ്ടെങ്കില്‍ അതിനു മുമ്പ് തന്നെ കരാര്‍ നീട്ടിനല്‍കാന്‍ തയാറാണെന്നും ബ്ലാസ്‌റ്റേഴ്‌സ് വ്യക്തമാക്കിയിട്ടുണ്ട്. 26-കാരനായ സഹല്‍ ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ