FOOTBALL

യൂറോ 2024 | ഫ്രഞ്ച് വിപ്ലവം തടയുമോ സ്പാനിഷ് തന്ത്രങ്ങള്‍?

ഇന്ന് അർധരാത്രി 12.30നാണ് സ്പെയിൻ-ഫ്രാൻസ് ക്വാർട്ടർ ഫൈനല്‍

വെബ് ഡെസ്ക്

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ ഏറ്റവും മികച്ച ടീമുകളില്‍ രണ്ടെണ്ണം, സ്പെയിനും ഫ്രാൻസും. യൂറോ കപ്പിന്റെ സെമി ഫൈനലില്‍ ഇതിലും മികച്ചൊരും 'കലാശപ്പോര്' പ്രതീക്ഷിക്കേണ്ടതുണ്ടോയെന്ന് തന്നെ സംശയം.

മധ്യനിരയായിരുന്നു സ്പെയിനിന്റെ എല്ലാ കാലത്തേയും കരുത്തെങ്കില്‍ ഇത്തവണ അങ്ങനെയല്ല. ലാമിനെ യമാല്‍ - നിക്കൊ വില്യംസ് മുന്നേറ്റനിരയുടെ മികവായിരുന്നു യൂറോ കപ്പിലെ സ്പെയിനിന്റെ കുതിപ്പിന് വളമായത്.

മറുവശത്ത് കാര്യങ്ങള്‍ നേർവിപരീതമാണ്. എംബാപെ എന്ന ഒറ്റ പേരിലാണ് ഫ്രാൻസിനെ എതിരാളികള്‍ ഭയന്നതെങ്കില്‍ യൂറോയില്‍ പ്രകടമായത് മറ്റൊന്നായിരുന്നു. ടൂർണമെന്റിലെ ഏറ്റവും മികച്ച പ്രതിരോധനിരയെന്ന ഖ്യാതി നിലനിർത്താൻ ഫ്രാൻസിനായിട്ടുണ്ട്. അഞ്ച് മത്സരങ്ങളില്‍ നിന്ന് വഴങ്ങിയത് കേവലം ഒരു ഗോള്‍ മാത്രമാണ്.

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് സമാനമായി ടൂർണമെന്റിലെ ഏറ്റവും വലിയ നിരാശകളില്‍ ഒന്നാകുകയാണ് എംബാപെ. മൂക്കിന് പരുക്കേല്‍ക്കുന്നതിന് മുൻപ് 'ഷാർപ്പ്' ആയിരുന്ന എംബാപെയുടെ പുതിയ 'മാസ്‌ക് വേർഷൻ' ഫ്രാൻസിന് ശുഭകരമായുള്ളതൊന്നും തന്നെ സമ്മാനിച്ചിട്ടില്ല. നായകനെന്ന നിലയിലുള്ള ആദ്യ ടൂർണമെന്റില്‍ തന്റെ തിളക്കത്തിനൊത്ത് പന്തുതട്ടാനുള്ള സുവർണാവസരം കൂടിയാണ് സ്പെയിനെതിരായ സെമി.

സ്പെയിനെ സംബന്ധിച്ച് ആശങ്കയാകുന്നത് മധ്യനിരയിലെ സൂപ്പർ താരം പെഡ്രിയുടെ അഭാവമാണ്. ജർമനിക്കെതിരായ ക്വാർട്ടർ ഫൈനലില്‍ പരുക്കേറ്റ പെഡ്രി ഫ്രാൻസിനെതിരെ കളത്തിലുണ്ടാകില്ല. പകരം ഡാനി ഒല്‍മോയെയായിരിക്കും ലൂയിസ് ഫുന്റെ കളത്തിലിറക്കുക. ജർമനിക്കെതിരായ മത്സരത്തിലും പെഡ്രിക്ക് പകരമെത്തിയത് ഡാനിയായിരുന്നു. സ്പെയിനിന്റെ രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കിയതും ഡാനി തന്നെ.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കളിയുടെ ദിശനിശ്ചയിക്കുന്നത് രണ്ട് താരങ്ങളായിരിക്കാം. സ്പെയിനിന്റെ റോഡ്രിയും ഫ്രാൻസിന്റെ എൻഗൊളോ കാന്റയും. റോഡ്രിയുടെ പാസിങ് കൃത്യത 92 ശതമാനമാണ്, അറ്റാക്കിങ് തേഡില്‍ ഇതുവരെ 30 പാസുകള്‍ നല്‍കി. മറുവശത്ത് കാന്റെയും പാസിങ് കൃത്യത 90 ശതമാനവും, അറ്റാക്കിങ് തേഡിലെ പാസുകള്‍ 24 എണ്ണവുമാണ്.

4-2-3-1 ഫോർമേഷനിലാകും ഫ്രാൻസ് കളത്തിലിറങ്ങുക. കോളോ മോനിയായിരിക്കും സ്ട്രൈക്കർ റോളില്‍. കിലിയൻ എംബാപെ ഇടതു വിങ്ങിലും അന്റൊണിയോ ഗ്രീസ്‌മാൻ വലതുവിങ്ങിലുമെത്തും. റാബിയോട്ടായിരിക്കും അറ്റാക്കിങ് മിഡ്‍‍ഫീല്‍ഡർ. ഷുമേനിയും കാന്റെയും മധ്യനിരയിലുണ്ടാകും. ജൂള്‍സ് കോണ്ടെ, സാലിബ, ഉപമെക്കാനൊ, ഹെർണാണ്ടസ് എന്നിവരായിരിക്കും പ്രതിരോധനിരയില്‍.

4-3-1-2 ഫോർമേഷനിലാകും സ്പെയിന്‍ കളിമെനയുക. യമാലും വില്യംസും വലത് ഇടതുവിങ്ങിലും മൊറാട്ട സ്ട്രൈക്കറുമാകും. ഒല്‍മൊ, റോഡ്രി, ഫാബിയാൻ ലൂയിസ് എന്നിവർ മധ്യനിരയില്‍. ജീസസ് നവാസ്, നാച്ചൊ, ലപ്പോർട്ടെ, കുകുരെല്ല എന്നിവർ പ്രതിരോധം തീർക്കും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ