FOOTBALL

ഏഴാം കിരീടം ലക്ഷ്യമിട്ട് സെവിയ്യ; യൂറോപ്പ ലീഗില്‍ ഇനി എതിരാളി എ സി റോമ

വെബ് ഡെസ്ക്

യൂറോപ്പ ലീഗ് സെമി ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിനെ കീഴ്‌പ്പെടുത്തി സ്പാനിഷ് ക്ലബ്ബ് സെവിയ്യയ്ക്ക് തങ്ങളുടെ ഏഴാം കിരീടത്തിലേക്ക് ഒരുപടി കൂടി കടന്നാല്‍ മതി. ബയേര്‍ ലെവര്‍ക്യൂസിനെ തളച്ച് വരുന്ന ഹോസെ മൗറീഞ്ഞോയുടെ എ സി റോമയായിരിക്കും ഫൈനലിലെ അവരുടെ എതിരാളികള്‍. റോമയെ സംബന്ധിച്ചെടുത്തോളം ഈ വിജയം യൂറോപ്പ ലീഗ് കിരീടത്തിലേക്കുള്ള ഷോട്ട് മാത്രമല്ല, അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടാനുള്ള അവസരം കൂടിയാണ്.

സെവിയ്യയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന രണ്ടാംപാദ മത്സരത്തില്‍ 2-1 നാണ് യുവന്റസ് തോല്‍വിയറിഞ്ഞത്

സെവിയ്യയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന രണ്ടാംപാദ മത്സരത്തില്‍ 2-1 നാണ് യുവന്റസ് തോല്‍വിയറിഞ്ഞത്. ആദ്യപാദത്തില്‍ യുവന്റസിനെ അവരുടെ തട്ടകത്തില്‍ 1-1 സമനിലയില്‍ തളച്ചതിനാല്‍ സെവിയ്യയ്ക്ക് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായി. കളിയുടെ രണ്ടാം പകുതിയിലായിരുന്നു ഗോളുകള്‍ പിറന്നത്. സാഞ്ചസ് പിജുവാന്‍ സ്റ്റേഡിയത്തില്‍ 65ാം മിനുറ്റില്‍ പകരക്കാരനായ ഡുസാന്‍ വ്‌ലാഹോവിച്ചിലൂടെ യുവന്റസ് ലീഡെടുത്തു.

എന്നാല്‍ ആറ് മിനിറ്റുകള്‍ക്ക് ശേഷം സെവിയ്യ മിഡ്ഫീല്‍ഡല്‍ സൂസോ ഒരു മികച്ച ലോങ് റേഞ്ച് സ്‌ട്രൈക്കിലൂടെ സമനില പിടിച്ച് കളി അധികസമയത്തേക്ക് കൊണ്ടുപോയി. പകരക്കാരനായി ഇറങ്ങിയ എറിക് ലമേല അഞ്ച് മിനിറ്റിനുള്ളില്‍ സെവിയ്യയുടെ വിജയഗോള്‍ നേടി യുവന്റസിന്റെ വിധി കുറിച്ചു. സ്പാനിഷ് ലീഗില്‍ 10 ാം സ്ഥാനത്തുള്ള സെവിയ്യ യൂറോപ്പില്‍ തഴച്ചു വളരുകയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. 2006-20 കാലയളവില്‍ സെവിയ്യ ആറ് തവണയാണ് കിരീടമുയര്‍ത്തിയത്.

പകരക്കാരനായി ഇറങ്ങിയ എറിക് ലമേല ഇറങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ സെവിയ്യയുടെ വിജയഗോള്‍ നേടി യുവന്റസിന്റെ വിധി കുറിച്ചു

ഹോസെ മൗറീഞ്ഞോ എന്ന പരിശീലകന്റെ കീഴിലാണ് എസി റോമ യൂറോപ്യന്‍ വേദികളിലെ കുതിപ്പ് തുടരുന്നത്. സെമി ഫൈനലിലെ രണ്ടാം പാദ മത്സരത്തില്‍ ബയേര്‍ ലെവര്‍ക്യൂസിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് യൂറോപ്പിലെ രണ്ടാം നിര ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് അവര്‍ കാലെടുത്ത് വച്ചു. ആദ്യപാദത്തില്‍ 1-0 ന് ഇറ്റാലിയന്‍ ക്ലബ് മുന്നേറ്റം നേടിയിരുന്നു. രണ്ടാം പാദത്തിലും ലെവര്‍ക്യൂസിന് മറുപടി നല്‍കാന്‍ കഴിയാത വന്നതോടെ മൗറീഞ്ഞോയും സംഘവും ഫൈനല്‍ ഉറപ്പിച്ചു.

കഴിഞ്ഞ സീസണില്‍ മൂന്നാംനിര ക്ലബ്ബ് പോരാട്ടമായ കോണ്‍ഫറന്‍സ് ലീഗിന്റെ ഉദ്ഘാടന പതിപ്പില്‍ ജേതാക്കളായതിന് ശേഷം മൗറീഞ്ഞോ റോമയ്ക്കൗപ്പം ബാക്ക്-ടു-ബാക്ക് കിരീടങ്ങള്‍ക്കായുള്ള ഓട്ടത്തിലാണ്. ഇതുവരെ അഞ്ച് യൂറോപ്യന്‍ ട്രോഫികള്‍ നേടിയ മൗറീഞ്ഞോ റോമയിലൂടെ തന്റെ ആറാം കിരീടത്തിലേക്ക് കൂടിയാണ് ലക്ഷ്യം വയ്ക്കുന്നത്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും