FOOTBALL

അറേബ്യൻ പറുദീസ; സെനഗല്‍ താരം മാനെയും സൗദി ക്ലബ്ബിലേക്ക്

വെബ് ഡെസ്ക്

സെനഗല്‍ ദേശീയ താരവും ബയേണ്‍ മ്യൂണിക് മുന്നേറ്റ ശക്തിയുമായി സാദിയോ മാനെ സൗദി അറേബ്യന്‍ ക്ലബ്ബിലേക്ക്. പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഉള്‍പ്പെട്ട അല്‍നാസര്‍ ക്ലബ്ബുമായി താരം പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചതായി മയേണ്‍ മ്യൂണിക് പ്രസിഡന്റ് ഹെര്‍ബര്‍ട്ട് ഹൈനര്‍ പറഞ്ഞു. ലിവര്‍പൂളില്‍ നിന്ന് കഴിഞ്ഞ സീസണിലാണ് മാനെ ബയേണിലെത്തുന്നത്.

യൂറോപ്പിലെ വമ്പന്മാരെ ക്ലബ്ബിലേക്ക് എത്തിക്കാനുള്ള സൗദിയുടെ ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്

''താരം ഇതിനെക്കുറിച്ച് ബയേണ്‍ എഫ്‌സിയെ അറിയിച്ചിട്ടുണ്ട്, എന്നാല്‍ ഇത് പ്രാരംഭ ചര്‍ച്ചകളാണ്, നിങ്ങള്‍ കാത്തിരുന്നു കാണൂ,'' ഹൈനര്‍ പറഞ്ഞു. സാധ്യമായ ഇടപാടുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മാനെയുടെ ഉപദേഷ്ടാവ് അല്‍നാസര്‍ ക്ലബ്ബിന്റെ പ്രതിനിധികളെ കാണുമെന്ന് അദ്ദേഹം അറിയിച്ചു. യൂറോപ്പിലെ വമ്പന്മാരെ ക്ലബ്ബിലേക്ക് എത്തിക്കാനുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമാണ്

കഴിഞ്ഞവര്‍ഷം ബയേണിലെത്തിയതിനു ശേഷം പ്രതീക്ഷിച്ച രീതിയിലുള്ള പ്രകടനം കാഴ്ചവയ്ക്കാന്‍ മാനെയ്ക്ക് കഴിഞ്ഞിരുന്നില്ല. 38 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകള്‍ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. പരുക്കും താരത്തിന് തിരിച്ചടിയായി. രണ്ടു വര്‍ഷത്തെ കരാറില്‍ ടീമിലെത്തിയ മാനെയ്ക്ക് ഇനി ബയേണില്‍ ഒരു വര്‍ഷം കൂടി ബാക്കിയുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയോട് ചാമ്പ്യന്‍സ് ലീഗില്‍ തോറ്റതിന് ശേഷം ലോക്കര്‍ റൂമില്‍വച്ച് സഹതാരം ലെറോയ് സാനയെ മര്‍ദിച്ചതിന് മാനയെ ഏപ്രിലില്‍ ഒരു കളിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. മാനെയുടെ ബയേണിലെ ആദ്യ സീസണ്‍ ടീമിന് തൃപ്തികരമല്ലെന്നാണ് ഹൈനല്‍ പറഞ്ഞത്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും