FOOTBALL

ഫിഫ അവാർഡ് 2023: പട്ടികയിൽ മെസി അകത്ത്, റൊണാൾഡോ പുറത്ത്

വെബ് ഡെസ്ക്

ഫിഫയുടെ മികച്ച താരത്തെ പ്രഖ്യാപിക്കാനുള്ള അന്തിമ പട്ടികയായി. മുൻ വർഷത്തെ മികച്ച താരത്തെ കണ്ടെത്താനുള്ള പട്ടികയിൽ ലയണൽ മെസി, ഏർലിങ് ഹാളണ്ട്, കിലിയൻ എംബാപ്പെ എന്നിവർ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ മികച്ച പുരുഷ താരത്തെ കണ്ടെത്താൻ കഴിഞ്ഞ ലോകകപ്പിലെ പ്രകടനം കണക്കിലെടുക്കില്ല. കഴിഞ്ഞ ഡിസംബർ 19 മുതൽ ഓഗസ്റ്റ് 20 വരെയുള്ള പ്രകടനമാണ് പുരസ്കാരത്തിനായി പരിഗണിക്കുക.

യുവേഫയുടെ പ്ലെയർ ഓഫ് ദ ഇയർ പുരസ്‌കാരം നേടിയ ഏർലിങ് ഹാളണ്ട് തന്നെയാണ് പുരസ്‌കാരത്തിനുള്ള സാധ്യതാ പട്ടികയിൽ മുൻപന്തിയിൽ. ഹാളണ്ടിന് പുറമെ കെവിന്‍ ഡി ബ്രൂയ്ന്‍, ജൂലിയന്‍ അല്‍വാരസ്, ബെര്‍ണാഡോ സില്‍വ, റോഡ്രി, സിറ്റിയുടെ ക്യാപ്റ്റനായിരുന്ന ഇല്‍കായ് ഗുണ്ടോഗന്‍ എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നു. പട്ടികയിൽ റൊണാൾഡോ ഉൾപ്പെട്ടിട്ടില്ല.

യുവേഫയുടെ വനിതാ ലോകകപ്പ് പ്ലെയർ ഓഫ് ദ ടൂർണമെന്റ് കിരീടം നേടിയ സ്‌പെയിനിന്റെ ഐറ്റാന ബോൺമതി സ്‌പെയിൻ സഹതാരം ജെന്നി ഹെർമോസോയ്‌ക്കൊപ്പമാണ് മികച്ച താരത്തിനുള്ള അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ബോൺമതി, മാപി ലിയോൺ, ഹെർമോസോ എന്നിവരാണ് 16 പേരുടെ പട്ടികയിലുൾപ്പെട്ട മൂന്ന് സ്പാനിഷ് ഫുട്ബോൾ താരങ്ങൾ.

പീറ്റർ ഗെർഹാർഡ്‌സൺ, ജോനാഥൻ ഗിരാൾഡെസ്, ടോണി ഗുസ്‌റ്റാവ്‌സൺ, എമ്മ ഹെയ്‌സ്, സറീന വീഗ്‌മാൻ എന്നിവരാണ് വനിതാ പരിശീലകരുടെ ഫിഫ അവാർഡ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. പെപ് ഗാർഡിയോള,സിമോൺ ഇൻസാഗി, ആൻഗെ പോസ്റ്റെകോഗ്ലോ, ലൂസിയാനോ സ്പല്ലേറ്റി, സാവി എന്നിവരാണ് പുരുഷ പരിശീലക ടീമിന്റെ യോഗ്യതാ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും