FOOTBALL

ലോകകപ്പ് യോഗ്യത റൗണ്ട്: 30-ാം മിനുറ്റില്‍ റോഡ്രിഗൊ; ഇക്വഡോറിനെ കീഴടക്കി ബ്രസീല്‍

വെബ് ഡെസ്ക്

2026 ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടില്‍ ബ്രസീലിന് ജയം. ഇക്വഡോറിനെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. 30-ാം മിനുറ്റില്‍ റോഡ്രിഗോയാണ് ബ്രസീലിനായി ഗോള്‍ നേടിയത്. ജയത്തോടെ ഏഴ് കളികളില്‍ നിന്ന് പത്ത് പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്തെത്താനും കാനറികള്‍‌ക്കായി.

മത്സരത്തിന്റെ ആദ്യ പത്തുമിനുറ്റില്‍ ബ്രസീലിന്റെ ആധിപത്യമായിരുന്നു. പന്തടക്കത്തിലും മുന്നേറ്റത്തിലും ബ്രസീലിന്റെ മേല്‍ക്കൈക്ക് ശേഷമാണ് ഇക്വഡോർ കളിയിലേക്ക് തിരിച്ചുവന്നത്. ആദ്യ 30 മിനുറ്റില്‍ തന്നെ 75% പന്തടക്കവും ബ്രസീലിന് തന്നെയായിരുന്നു. റോഡ്രിഗൊ ബോക്സിന് പുറത്തുനിന്ന് തൊടുത്ത ഷോട്ട് ഇക്വഡോർ പ്രതിരോധ താരത്തില്‍ തട്ടിയാണ് വലയിലെത്തിയത്.

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങള്‍ ഗോള്‍ മടക്കാനുള്ള ശ്രമങ്ങള്‍ മെൻഡെസും കെവിൻ റോഡ്രിഗസും നടത്തിയെങ്കിലും ഫലം കണ്ടില്ല.

62-ാം മിനുറ്റില്‍ ആദ്യ മാറ്റത്തിന് ബ്രസീല്‍ തയാറായി. എസ്റ്റാവോയ്ക്കും ഗേഴ്‌സണും പകരും ഗിമിറായിസും ഹെൻറിക്കുമെത്തി. വൈകാതെ തന്നെ ഇക്വഡോർ നിരയിലുമുണ്ടായി മാറ്റം. റോഡ്രിഗസിനേയും വലൻസിയേയും പിൻവലിച്ചു. കളത്തിലെത്തിയത് ജോണ്‍ മെർക്കാഡോയും ജോണ്‍ യെബോയും.

73-ാം മിനുറ്റില്‍ ഇക്വഡോർ ബോക്സിനുള്ളിലേക്ക് ഇരച്ചെത്തിയ വിനിഷ്യസ് ജൂനിയറിന് രണ്ടാം ഗോള്‍ ബ്രസീലിനായി നേടാനുള്ള സാധ്യത തെളിഞ്ഞിരുന്നു. എന്നാല്‍, താരത്തിന്റെ ഷോട്ട് ലക്ഷ്യം പിഴയ്ക്കുകയായിരുന്നു. മത്സരത്തിന്റെ അവസാന 10 മിനുറ്റുകളില്‍ ഇക്വഡോർ താരങ്ങള്‍ സമനില ഗോളിനായി ബ്രസീല്‍ ബോക്സിലേക്ക് ആർത്തിരമ്പിയെങ്കിലും കാര്യമുണ്ടായില്ല.

സെപ്റ്റംബർ 11ന് പരാഗ്വേയുമായാണ് ബ്രസീലിന്റെ അടുത്ത മത്സരം.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്