FOOTBALL

മുന്‍ ഫുട്‌ബോള്‍ താരം ടി കെ ചാത്തുണ്ണി അന്തരിച്ചു

സന്തോഷ് ട്രോഫിയിൽ കേരളം, ഗോവ എന്നീ ടീമുകൾക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്

വെബ് ഡെസ്ക്

ഫുട്ബോളിൽ കേരളത്തിന് അഭിമാനം വാനോളം ഉയർത്തിയ കളിക്കാരനും പരിശീലകനുമായിരുന്ന ടി കെ ചാത്തുണ്ണി അന്തരിച്ചു. സന്തോഷ് ട്രോഫി താരമായി രാജ്യം തിരിച്ചറിഞ്ഞ താരമാണ് ചാത്തുണ്ണി . അര്‍ബുദ ബാധിതനായി എറണാകുളം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയായായിരുന്നു അന്ത്യം.

മോഹന്‍ ബഗാന്‍, എഫ്‌സി കൊച്ചിന്‍ അടക്കം നിരവധി ടീമുകളെ പരിശീലിപ്പിച്ച ടി കെ ചാത്തുണ്ണി സന്തോഷ് ട്രോഫിയിൽ സര്‍വീസസ്, ഗോവ എന്നീ ടീമുകൾക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്. കളിക്കാരനായും പരിശീലകനായും നാലു പതിറ്റാണ്ട് കളത്തില്‍ സജീവമായിരുന്നു. മോഹന്‍ ബഗാന്‍, എഫ്‌സി കൊച്ചിന്‍, ഡെംപോ ഗോവ തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.

'ഫുട്ബോൾ മൈ സോൾ' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. കളിക്കാരനെന്ന നിലയിൽ തനിക്ക് നേടിയെടുക്കാൻ കഴിയാതെ പോയ നേട്ടങ്ങളെ തേടിപ്പിടിക്കാൻ വേണ്ടി നടത്തിയ പോരാട്ടമായിരുന്നു ചാത്തുണ്ണിയുടെ പരിശീലന ജീവിതം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ