FOOTBALL

അണ്ടർ 20 ലോകകപ്പ്; നിരാശയോടെ ഫ്രാൻസ് മടങ്ങി; ഗ്രൂപ്പിൽ ഒന്നാം സ്ഥാനമുറപ്പിച്ച് ഇംഗ്ലണ്ട്

ഇഞ്ചുറി ടൈം ഗോളിൽ ടുണീഷ്യയെ 1-0ന് തോൽപ്പിച്ച് ഉറുഗ്വായ് ആണ് രണ്ടാം സ്ഥാനത്ത്

വെബ് ഡെസ്ക്

അണ്ടർ 20 ലോകകപ്പിൽ നിന്ന് ഫ്രാൻസ് പുറത്ത്. ഹോണ്ടുറാസിനെതിരെയുള്ള മത്സരത്തിൽ മൂന്ന് ഗോൾ നേടി ജയിച്ചുവെങ്കിലും ഫ്രാൻസിന് നിരാശയോടെ കളിക്കളം വിടേണ്ടി വന്നു. ഗ്രൂപ്പ് എഫിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഫ്രാൻസ് പരാജയപ്പെട്ടിരുന്നു. ഇതോടെ ഗാംബിയയും ദക്ഷിണ കൊറിയയും നോക്കൗട്ടിലേക്ക് മുന്നേറി.

ഇക്കഴിഞ്ഞ ഞായറാഴ്ച ലാ പ്ലാറ്റയിൽ നടന്ന മത്സരത്തിൽ ഫ്രാൻസ് ആരാധകർക്ക് സമ്മാനിച്ചത് കടുത്ത നിരാശയായിരുന്നു. ടുണീഷ്യയെ മറികടന്നു പ്രീക്വാര്‍ട്ടറിലേക്കു മുന്നേറാന്‍ അവര്‍ക്ക് ഹോണ്ടുറാസുയുമായുള്ള മത്സരത്തില്‍ നാലു ഗോള്‍ നേടിയാല്‍ മതിയായിരുന്നു. എന്നാല്‍ മൂന്നു ഗോള്‍ മാത്രമേ സ്‌കോര്‍ ചെയ്യാന്‍ കഴഞ്ഞുള്ളു. 13-ാം മിനിറ്റിൽ ഫ്രാൻസിന്റെ ഔസ്മാൻ കാമറ ചുവപ്പ് കാര്‍ഡ് കണ്ടത് അവര്‍ക്കു തിരിച്ചടിയായി. ഫ്രാൻസിന്റെ ഫൗൾ ലാക്കാക്കിയ ഹോണ്ടുറസിന്റെ ഒഡിൻ റാമോസ് പതിനഞ്ചാം മിനിറ്റിൽ ഫ്രീ കിക്കിലൂടെ ഒരു ഗോൾ നേടി. എന്നാൽ സ്റ്റാർലെറ്റ് അലൻ വിർജീനിയസ് ഫ്രഞ്ച് ആരധകരെ കൈവിട്ടില്ല. കളിയുടെ 41-ാം മിനിറ്റിലും 60-ാം മിനിറ്റിലും ഫ്രാൻസിനായി രണ്ടുഗോളുകൾ സ്റ്റാർലെറ്റ് നേടി.

അതേസമയം ഗാംബിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള ഗ്രൂപ്പ് മത്സരത്തിൽ ഇരു ടീമുകളും ഗോളുകൾ നേടാനാകാതെ സമനിലയിൽ പിരിഞ്ഞു.അടുത്ത മത്സരത്തിൽ ഗാംബിയ ഉറുഗ്വേയെയും, സൗത്ത് കൊറിയ ഏഷ്യൻ ടീമായ ഇക്വഡോറിനെയും നേരിടാനുള്ള ഒരുക്കത്തിലാണ്. ഇതിനിടെ ഇറാഖിനെതിരെ 0-0ന് സമനില വഴങ്ങിയ ഇംഗ്ലണ്ട് ഗ്രൂപ്പ് ഇയിൽ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചു. ഇഞ്ചുറി ടൈം ഗോളിൽ ടുണീഷ്യയെ 1-0ന് തോൽപ്പിച്ച് ഉറുഗ്വായ് ആണ് രണ്ടാം സ്ഥാനത്ത്. ഫ്രാൻസ് കളിയിൽ നിന്നും പുറത്തായതോടെ ടുണീഷ്യ അടുത്ത റൗണ്ടിൽ ബ്രസീലിനെ നേരിടും.ബുധനാഴ്ച നടക്കുന്ന പതിനാറാം റൗണ്ട് മത്സരത്തിൽ ഇംഗ്ലണ്ട് ഇറ്റലിക്കെതിരെ പോരാടും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ