FOOTBALL

രണ്ടു ഗോള്‍ ജയം; ഗോകുലം കേരള മൂന്നാം സ്ഥാനത്ത്

ജയത്തോടെ 12 മത്സരങ്ങളില്‍ നിന്ന് ആറു ജയവും മൂന്നു സമനിലയുമടക്കം 21 പോയിന്റുമായാണ് ഗോകുലം മൂന്നാം സ്ഥാനത്തേക്കു കയറിയത്.

വെബ് ഡെസ്ക്

ഐ ലീഗ് ഫുട്‌ബോളില്‍ തകര്‍പ്പന്‍ ജയവുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു ഗോകുലം കേരള. ഇന്നു സ്വന്തം തട്ടകമായി കോഴിക്കോട് ഇ.എം.എസ്. കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് റയല്‍ കശ്മീരിനെയാണ് ഗോകുലം തോല്‍പിച്ചത്.

ഇരുപകുതികളിലുമായി താഹിര്‍ സമനും മലയാളി താരം ജോബി ജസ്റ്റിനുമാണ് ഗോകുലത്തിന്റെ ഗോളുകള്‍ നേടിയത്. ആദ്യ പകുതിയില്‍ ആതിഥേയര്‍ ഒരു ഗോളിനു മുന്നിട്ടു നില്‍ക്കുകയായിരുന്നു.

മത്സരത്തിന്റെ 35-ാം മിനിറ്റിലായിരുന്നു താഹിര്‍ സ്‌കോര്‍ ചെയ്തത്. ശ്രീക്കുട്ടന്‍ നല്‍കിയ ക്രോസിനു തലവച്ചായിരുന്നു താഹിറിന്റെ സ്‌കോറിങ്. ഇതു തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് താഹിര്‍ ഗോകുലത്തിനായി സ്‌കോര്‍ ചെയ്യുന്നത്. ആദ്യ പകുതിയില്‍ ഈ ഗോളിന്റെ ലീഡില്‍ പിരിഞ്ഞ ഗോകുലം രണ്ടാം പകുതിയിലും നിരാശപ്പെടുത്തിയില്ല.

തുടരെ ആക്രമണങ്ങള്‍ നടത്തിയെങ്കിലും പക്ഷേ അവര്‍ക്ക് ഗോള്‍നില ഉയര്‍ത്താന്‍ 86-ാാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഒമര്‍ റാമോസ് നല്‍കിയ ക്രോസില്‍ ഒരു ഡൈവിങ് ഹെഡറിലൂടെയാണ് ജോബി വലകുലുക്കിയത്.

ജയത്തോടെ 12 മത്സരങ്ങളില്‍ നിന്ന് ആറു ജയവും മൂന്നു സമനിലയുമടക്കം 21 പോയിന്റുമായാണ് ഗോകുലം മൂന്നാം സ്ഥാനത്തേക്കു കയറിയത്. 25 പോയിന്റുള്ള ശ്രീനിധി എഫ്.സിയും 23 പോയിന്റുള്ള റൗണ്ട്ഗ്ലാസ് പഞ്ചാബുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.

ചേലക്കരയില്‍ യു ആര്‍ പ്രദീപിനും പാലക്കാട് സി കൃഷ്ണകുമാറിനും ലീഡ്| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ആര് നേടും? നെഞ്ചിടിപ്പോടെ മുന്നണികള്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ