THEGODINHO'S
FOOTBALL

ചര്‍ച്ചിലിനെ വീഴ്ത്തി; വിജയത്തുടര്‍ച്ചയോടെ ഗോകുലം

ആദ്യ പകുതിയില്‍ 21-ാം മിനിറ്റില്‍ ഫര്‍ഷാദ് നൂറാണ് ടീമിന്റെ വിജയഗോള്‍ നേടിയത്.

വെബ് ഡെസ്ക്

ഐ ലീഗ് ഫുട്‌ബോള്‍ ഗോകുലം കേരളയ്ക്കു തുടര്‍ച്ചയായ രണ്ടാം. ജയം. തുടര്‍തോല്‍വികള്‍ക്കു ശേഷം കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ യുണൈറ്റഡിനെ തോല്‍പിച്ചു തിരിച്ചുവരവ് നടത്തിയ ഗോകുലം ഇന്നു നടന്ന മത്സരത്തില്‍ ഗോവന്‍ ക്ലബ് ചര്‍ച്ചില്‍ ബ്രദേഴ്‌സിനെയാണ് വീഴ്ത്തിയത്.

ചര്‍ച്ചിലിന്റെ ഹോം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഗോകുലത്തിന്റെ ജയം. മത്സരത്തിന്റെ ആദ്യ പകുതിയില്‍ 21-ാം മിനിറ്റില്‍ ഫര്‍ഷാദ് നൂറാണ് ടീമിന്റെ വിജയഗോള്‍ നേടിയത്.

ഇരു ടീമുകളും തുടക്കം മുതല്‍ ആക്രമണ ഫുട്‌ബോള്‍ കാഴ്ചവച്ചതോടെ മത്സരം ആവേശകരമായിരുന്നു. പലകുറി ഗോളിലേക്ക് ഇരുകൂട്ടരും ലക്ഷ്യം വച്ചെങ്കിലഒം വലകുലുക്കാന്‍ ആയില്ല. 21-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ഏക ഗോള്‍ പിറന്നത്.

നൗഫല്‍ നല്‍കിയ ത്രൂ ബോള്‍ ഓടിപ്പിടിച്ച ഫര്‍ഷാദ് തടയാനെത്തിയ പ്രതിരോധതാരത്തെയും ഗോള്‍കീപ്പറെയും മറികടന്നു പന്ത് വലയിലെത്തിക്കുകയായിരുന്നു. ഇതിനു ശേഷവും ഇരുടീമുകളും വീണ്ടും അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ആര്‍ക്കും ലക്ഷ്യം കാണാനായില്ല.

രണ്ടാം പകുതിയില്‍ ചര്‍ച്ചില്‍ നിറം മങ്ങിയപ്പോള്‍ ഗോകുലം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ ഫിനിഷിങ്ങിലെ പാളിച്ചകള്‍ അവര്‍ക്കു തിരിച്ചടിയായി. ജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും ഗോകുലത്തിനായി. 18 മത്സരങ്ങളില്‍ നിന്ന് 30 പോയിന്റാണ് ഗോകുലത്തിനുള്ളത്. 40 പോയിന്റുള്ള ശ്രീനിധി എഫ്.സി. ഒന്നാമതും 37 പോയിന്റുള്ള ആര്‍.ജി. പഞ്ചാബ് രണ്ടാമതുമുണ്ട്.

പാലക്കാട് കൃഷ്ണകുമാറിന്റെ മുന്നേറ്റം, വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് 30,000 കടന്നു| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആത്മവിശ്വാസത്തില്‍ ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ