FOOTBALL

ഗോള്‍മഴ പെയ്യിച്ച് ഗോകുലം വനിതാ ടീം; വനിതാ ലീഗില്‍ ജയത്തുടക്കം

അഞ്ചു ഗോളുകള്‍ നേടിയ സബിത്ര ഭണ്ഡാരിയുടെ മിന്നുന്ന പ്രകടനമാണ് ചാമ്പ്യന്മാര്‍ക്ക് കരുത്തായത്.

വെബ് ഡെസ്ക്

ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ലീഗില്‍(ഐ.ഡബ്ല്യു.എല്‍) നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിക്ക് തകര്‍പ്പന്‍ തുടക്കം. ഇന്നാരംഭിച്ച ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ അവര്‍ ഈസ്റ്റ് ബംഗാള്‍ എഫ്.സിയെയാണ് തകര്‍ത്തത്. 10 ഗോളുകള്‍ പിറന്ന മത്സരത്തില്‍ 8-2 എന്ന സ്‌കോറിനാണ് ഗോകുലം ജയിച്ചു കയറിയത്.

അഞ്ചു ഗോളുകള്‍ നേടിയ സബിത്ര ഭണ്ഡാരിയുടെ മിന്നുന്ന പ്രകടനമാണ് ചാമ്പ്യന്മാര്‍ക്ക് കരുത്തായത്. സബിത്രയ്ക്കു പുറമേ ഇന്ദുമതി കതിരേശന്‍, വിവിയന്‍ കോനാട് അദ്‌ജെയ്, ക്യാപ്റ്റന്‍ ഡാങ്മെയ് ഗ്രേസ് എന്നിവരും ഗോകുലത്തിനായി സ്‌കോര്‍ ചെയ്തു.

മത്സരത്തിന്റെ ആദ്യ ഏഴു മിനിറ്റിനുള്ളില്‍ തന്നെ ഗോകുലം 3-0ന്റെ ലീഡ് നേടിയിരുന്നു. രണ്ടാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ ജംബലു തയാങ്ങിന്റെ പിഴവ് മുതലെടുത്ത് സബിത്രയാണ് ഗോള്‍വേണ്ട തുടങ്ങിയത്. രണ്ടു മിനിറ്റിനകം മധ്യനിരയില്‍ നിന്ന് പ്രതിരോധം പിളര്‍ത്തുന്ന പാസ് സ്വീകരിച്ച സബിത്ര തന്റെ രണ്ടാം ഗോളും കണ്ടെത്തി.

അടുത്തത് ഇന്ദുമതിയുടെ ഊഴമായിരുന്നു. തകര്‍പ്പനൊരു വോളിയിലൂടെ ഏഴാം മിനിറ്റില്‍ ഗോകുലത്തിന്റെ മൂന്നാം ഗോള്‍ എത്തി. മൂന്നു മിനിറ്റിനു ശേഷം പെനാല്‍റ്റി ബോക്സിനുള്ളില്‍ നിന്ന് ഒരു വോളിയിലൂടെ റിമ്പ ഹാല്‍ഡര്‍ റെഡ് ഈസ്റ്റ് ബംഗാളിനായി ഒരു ഗോള്‍ മടക്കി.

എന്നാല്‍ തിരിച്ചുവരവ് എന്ന അവരുടെ സ്വപ്‌നം തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഗോകുലം ഇല്ലാതാക്കി. മത്സരത്തിന്റെ 22-ാം മിനിറ്റില്‍ സബിത്ര തന്റെ ഹാട്രിക് പൂര്‍ത്തിയാക്കി ടീമിന്റെ ലീഡ് ഉയര്‍ത്തി. ഇടവേളയില്‍ ഗോകുലം 4-1 എന്ന ലീഡിലായിരുന്നു.

ഹാഫ് ടൈമിന് ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ തുളസി ഹെംബ്രാം ഈസ്റ്റ് ബംഗാളിനായി ഒരു ഗോള്‍ മടക്കി. ഇതിനുശേഷം മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയത് ഗോകുലമായിരുന്നു. പെനാല്‍റ്റി ബോക്സിന് പുറത്ത് നിന്ന് മുകളിലെ മൂലയിലേക്ക് ഉജ്ജ്വലമായ റൈറ്റ് ഫൂട്ടറില്‍ വളഞ്ഞപ്പോള്‍ സബിത്ര മത്സരത്തിലെ തന്റെ നാലാമത്തെ ഗോള്‍ നേടി.

ഏഴു മിനിറ്റിനു ശേഷം 77-ാം മിനിറ്റില്‍ നായിക ഡാങ്‌മെയ് ഗ്രേസും 79-ാം മിനിറ്റില്‍ വിവിയനും സ്‌കോര്‍ ചെയ്തു. ഒടുവില്‍ 89-ാം മിനിറ്റില്‍ തന്റെ അഞ്ചാം ഗോളും കണ്ടെത്തിയ സബിത്ര ടീമിന്റെ പട്ടിക തികയ്ക്കുകയും ചെയ്തു.

പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടം, ലീഡ് തിരിച്ചുപിടിച്ച് കൃഷ്ണകുമാര്‍| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്ര തൂത്തുവാരി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

പെര്‍ത്തില്‍ 'പെരുത്ത' തിരിച്ചടി, ഓസീസിനെ 104 റണ്‍സിന് പുറത്താക്കി, ഇന്ത്യക്ക് ആദ്യ ഇന്നിങ്ങ്‌സില്‍ 46 റണ്‍സ് ലീഡ്

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും