FOOTBALL

ലീഡുയര്‍ത്തി ഗണ്ണേഴ്‌സ്; സിറ്റിക്ക് മറുപടി

നിലവില്‍ 29 മത്സരങ്ങളില്‍ നിന്ന് 72 പോയിന്റാണ് ആഴ്‌സണലിനുള്ളത്.

വെബ് ഡെസ്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിച്ച് ആഴ്‌സണല്‍. ഇന്നു നടന്ന മത്സരത്തില്‍ ലീഡ് യുണൈറ്റഡിനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് തകര്‍ത്ത അവര്‍ ഒന്നാം സ്ഥാനത്ത് ലീഡ് എട്ടു പോയിന്റാക്കി വര്‍ധിപ്പിച്ചു.

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ബ്രസീലിയന്‍ താരം ഗബ്രിയേല്‍ ജെസ്യൂസിന്റെ ഇരട്ടഗോളുകളാണ് ഗണ്ണേഴ്‌സിന് തകര്‍പ്പന്‍ ജയമൊരുക്കിയത്. ബെന്‍ വൈറ്റ്, ഗ്രാനിറ്റ് സാക്ക എന്നിവരാണ് മറ്റു രണ്ടു ഗോളുകള്‍ നേടിയത്. ക്രിസ്‌റ്റെന്‍സന്റെ വകയായിരുന്നു ലീഡ്‌സിന്റെ ആശ്വാസ ഗോള്‍.

30-ാം മിനിറ്റില്‍ തന്നെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി കൃത്യമായി വലയില്‍ എത്തിച്ചു ജെസ്യൂസാണ് ആഴ്‌സണലിന്റെ ഗോള്‍വേട്ട ആരംഭിച്ചത്. ഒന്നാം പകുതിയില്‍ ഈയൊരു ഗോള്‍ ലീഡില്‍ പിരിഞ്ഞ ആഴ്‌സണല്‍ രണ്ടാം പകുതിയില്‍ ആളിക്കത്തി.

ഇടവേള കഴിഞ്ഞു രണ്ടാം മിനിറ്റില്‍ തന്നെ അവര്‍ ലീഡ് വര്‍ധിപ്പിച്ചു. ഇക്കുറി ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ പാസില്‍ നിന്ന് വൈറ്റാണ് സ്‌കോര്‍ ചെയ്തത്. ഒമ്പതു മിനിറ്റിനകം എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ അവര്‍ മൂന്നാം ഗോളും കുറിച്ചു. ജെസ്യൂസായിരുന്നു സ്‌കോറര്‍. ട്രൊസാര്‍ഡിന്റെ ഷോര്‍ട്ട് പാസ് സ്വീകരിച്ചായിരുന്നു ബ്രസീല്‍ താരത്തിന്റെ സ്‌കോറിങ്.

മൂന്നു ഗോള്‍ ലീഡ് നേടിയിട്ടും ആക്രമണ ഫുട്‌ബോള്‍ തന്നെ പുറത്തെടുത്ത ആഴ്‌സണല്‍ വീണ്ടും നിരവധി തവണ ഗോള്‍ നേടുന്നതിന് അടുത്തെത്തി. എന്നാല്‍ ഫിനിഷിങ്ങിലെ പാളിച്ചകള്‍ വിനയായി. 76-ാം മിനിറ്റില്‍ ലീഡ് ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും 84-ാം മിനിറ്റില്‍ സാക്കയിലൂടെ നാലാം ഗോളും കണ്ടെത്തി ആഴ്‌സണല്‍ മത്സരം സ്വന്തമാക്കി.

ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള അകലം എട്ടു പോയിന്റാക്കി വര്‍ധിപ്പിക്കാനും ഗണ്ണേഴ്‌സിനായി. നിലവില്‍ 29 മത്സരങ്ങളില്‍ നിന്ന് 72 പോയിന്റാണ് ആഴ്‌സണലിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള സിറ്റി‍ ഇന്ന് ലിവര്‍പൂളിനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു തോല്‍പിച്ച് 28 മത്സരങ്ങളില്‍ നിന്ന് 64 പോയിന്റിലെത്തിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ