FOOTBALL

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു; ഛേത്രി നയിക്കും, ജിങ്കന്‍-ഗുര്‍പ്രീത് ടീമില്‍

വെബ് ഡെസ്ക്

ഏഷ്യൻ ഗെയിംസിനുള്ള 22 അംഗ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം സുനില്‍ ഛേത്രി നയിക്കുന്ന ടീമില്‍ സീനിയര്‍ താരങ്ങളായ സന്ദേശ് ജങ്കന്‍, ഗുര്‍പ്രീത് സിങ് സന്ധു എന്നിവരും ഇടംപിടിച്ചു. മൂന്നു സീനിയര്‍ താരങ്ങള്‍ക്കു മാത്രമേ ഏഷ്യല്‍ ഗെയിംസില്‍ കളിക്കാനാകു. ടീമില്‍ മറ്റുള്ള താരങ്ങളെല്ലാം 23 വയസില്‍ താഴെയൃള്ളവരാകണമെന്നാണ് ചട്ടം. സീനിയര്‍ ടീം മുഖ്യ പരിശീലകനായ ഇഗോർ സ്റ്റിമാക്കാണ് ഏഷ്യന്‍ ഗെയിംസ് ടീമിന്റെയും പരിശീലകന്‍. ആതിഥേയരായ ചൈന പിആർ, ബംഗ്ലാദേശ്, മ്യാൻമർ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ.

23 ടീമുകളാണ് ഗെയിംസില്‍ പങ്കെടുക്കുന്നത്. ഇവരെ ആറു ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് എ, ബി, സി, ഇ, എഫ് എന്നിവയിൽ നാല് ടീമുകൾ വീതവും ഗ്രൂപ്പ് ഡിയിൽ മൂന്ന് ടീമുകളുമാണുള്ളത്. രണ്ട് തവണ ഏഷ്യൻ ഗെയിംസ് ചാമ്പ്യൻമാരായ ഇന്ത്യ ഒമ്പത് വർഷത്തിന് ശേഷമാണ് പങ്കെടുക്കുന്നത്. 2023 സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 7 വരെ ചൈനയിലെ ഹാങ്‌ഷൗവിലാണ് 19-ാമത് ഏഷ്യൻ ഗെയിംസ്.

ഇന്ത്യന്‍ ടീം:-

ഗോൾകീപ്പർമാർ: ഗുർപ്രീത് സിംഗ് സന്ധു, ഗുർമീത് സിംഗ്, ധീരജ് സിംഗ് മൊയ്‌റംഗ്‌തെം.

പ്രതിരോധ നിര: സന്ദേശ് ജിംഗൻ, അൻവർ അലി, നരേന്ദർ ഗഹ്‌ലോട്ട്, ലാൽചുങ്‌നുംഗ, ആകാശ് മിശ്ര, റോഷൻ സിംഗ്, ആശിഷ് റായ്.

മധ്യനിര: ജീക്‌സൺ സിംഗ് തൗണോജം, സുരേഷ് സിംഗ് വാങ്‌ജാം, അപുയ റാൾട്ടെ, അമർജിത് സിംഗ് കിയാം, രാഹുൽ കെ.പി, നൗറെം മഹേഷ് സിംഗ്.

ഫോർവേഡുകൾ: ശിവശക്തി നാരായണൻ, റഹീം അലി, അനികേത് ജാദവ്, വിക്രം പ്രതാപ് സിങ്, രോഹിത് ദാനു, സുനിൽ ഛേത്രി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും