FOOTBALL

ഏഷ്യന്‍ ഗെയിംസ്: ഇക്കുറിയും ഫുട്‌ബോള്‍ ടീമിനെ അയച്ചേക്കില്ല

ഏഷ്യയിലെ മികച്ച 8 ടീമുകളിൽ ഇടം നേടാനുള്ള കായിക മന്ത്രാലയത്തിന്റെ മാനദണ്ഡം പാലിക്കാത്തതിനാലാണ് ഇന്ത്യ പുറത്താകാൻ സാധ്യത

വെബ് ഡെസ്ക്

സമീപകാലത്ത് മിന്നും പ്രകടനങ്ങളുമായി കുതിക്കുന്ന ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീമിനെ ഏഷ്യന്‍ ഗെയിംസിന് അയച്ചേക്കില്ല. ടീമിനെ അയയ്ക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം അനുമതി നല്‍കാന്‍ സാധ്യതയില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഏഷ്യന്‍ ഗെയിംസ് പോലുള്ള മേളകളില്‍ ഈവന്റുകള്‍ക്കായി ടീമിനെ അയയ്ക്കുന്ന കാര്യങ്ങളില്‍ സ്‌പോര്‍ട്‌സ് മന്ത്രാലയം മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങള്‍ക്ക് പുറത്താണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പ്രകടനം എന്ന കാരണത്താലാണ് അനുമതി നല്‍കാതിരിക്കുന്നത്. ടീം ഇനങ്ങളില്‍ ഏഷ്യയില്‍ ആദ്യ എട്ടു സ്ഥാനങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടുന്ന ഇനങ്ങളില്‍ മാത്രം ടീമിനെ അയച്ചാല്‍ മതിയെന്നാണ് മന്ത്രാലയത്തിന്റെ തീരുമാനം. അങ്ങനെയെങ്കിൽ തുടർച്ചയായ രണ്ടാം തവണയാകും ഇന്ത്യൻ ഫുട്ബോൾ ടീമിന് ഏഷ്യൻ ഗെയിംസ് നഷ്ടമാകുക.

തീരുമാനം പുനഃപരിശോധിക്കണമെന്ന് കായിക മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്ന് ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ വ്യക്തമാക്കി

ഏഷ്യൻ റാങ്കിങ്ങിൽ ആദ്യ എട്ടു സ്ഥാനങ്ങളിലുള്ള ഇനങ്ങളിൽ മാത്രം മത്സരിച്ചാൽ മതിയെന്ന് കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും, ദേശീയ സ്‌പോർട്‌സ് ഫെഡറേഷനുകൾക്കുമയച്ച കത്തിൽ കായിക മന്ത്രാലയം വ്യക്തമാക്കിയത്. എന്നാൽ ഫുട്‌ബോളില്‍ ഏഷ്യയിലെ ആദ്യ എട്ടിന് അടുത്തുള്ള റാങ്കിങ്ങിൽ ഒന്നും ഇന്ത്യയില്ല. നിലവിൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ കീഴിലുള്ള രാജ്യങ്ങളിൽ 18-ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.

തീരുമാനം പുനഃപരിശോധിക്കണമെന്ന് കായിക മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്ന് ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ വ്യക്തമാക്കി.

ഹാങ്‌ഷൗവിൽ വച്ച് സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 8 വരെയാണ് ഏഷ്യൻ ഗെയിംസ്

സെപ്റ്റംബർ 7 മുതൽ 10 വരെ തായ്‌ലൻഡിൽ നടക്കുന്ന കിംഗ്‌സ് കപ്പിൽ ഇന്ത്യ പങ്കെടുക്കുന്നുണ്ട്. അതിനു ശേഷം നടക്കുന്ന ഏഷ്യൻ ഗെയിംസിലേക്ക് ഉള്ള അണ്ടർ 23 ടീമിനെ ദേശീയ സീനിയർ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാകിന്റെ നേതൃത്വത്തിൽ പരിശീലനം നൽകാൻ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ പദ്ധയിട്ടിരുന്നു. ഇതിനു പിന്നാലെയാണ് നിലവിലെ തിരിച്ചടി.

ചൈനയിലെ ഹാങ്‌ഷൗവിൽ വച്ച് സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 8 വരെയാണ് ഏഷ്യൻ ഗെയിംസ് നടക്കുക.

വിജയം ഉറപ്പിച്ച് പ്രിയങ്ക, രാഹുല്‍, പ്രദീപ്‌ | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ശുഭപ്രതീക്ഷയിൽ യുഡിഎഫ് ക്യാമ്പ്