FOOTBALL

രണ്ടു പതിറ്റാണ്ടിനു ശേഷം ചാമ്പ്യന്‍സ് ലീഗില്‍ മിലാന്‍ ഡെര്‍ബി

രണ്ടാം പാദ ക്വാര്‍ട്ടര്‍ഫൈനലില്‍ പോര്‍ചുഗല്‍ ക്ലബ് ബെന്‍ഫിക്കയെ 3-3 എന്ന സ്‌കോറില്‍ സമനിലയില്‍ തളച്ചാണ് ഇന്റര്‍ സെമി ബെര്‍ത്ത് ഉറപ്പാക്കിയത്.

വെബ് ഡെസ്ക്

ഇരുപതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമിഫൈനല്‍ വേദിയില്‍ ആവേശകരമായ മിലാന്‍ ഡെര്‍ബിക്ക് കളമൊരുങ്ങുന്നു. ഇത്തവണത്തെ സെമിഫൈനലുകളില്‍ ഒന്നില്‍ ഇറ്റലിയിലെ വമ്പന്മാരായ ഇന്റര്‍മിലാനും എ.സി. മിലാനും കൊമ്പുകോര്‍ക്കും.

ഇന്നലെ പൂര്‍ത്തിയായ രണ്ടാം പാദ ക്വാര്‍ട്ടര്‍ഫൈനലില്‍ പോര്‍ചുഗല്‍ ക്ലബ് ബെന്‍ഫിക്കയെ 3-3 എന്ന സ്‌കോറില്‍ സമനിലയില്‍ തളച്ചാണ് ഇന്റര്‍ സെമി ബെര്‍ത്ത് ഉറപ്പാക്കിയത്. ആദ്യപാദത്തില്‍ അവര്‍ 2-0ന് ജയിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 5-3 എന്ന സ്‌കോറിനായിരുന്നു അവരുടെ മുന്നേറ്റം. നേരത്തെ ഇറ്റലിയില്‍ നിന്നു തന്നെയുള്ള നാപ്പോളിയെ ഇരുപാദങ്ങളിലുമായി 2-1 എന്ന സ്‌കോറിന് മറികടന്ന് എ.സി. മിലാനും സെമയിലേക്ക് ടിക്കറ്റ് വാങ്ങിയിരുന്നു.

ഇന്നലെ സ്വന്തം തട്ടകമായ സാന്‍സിറോ സ്‌റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ബെന്‍ഫിക്കയുടെ കടുത്ത പോരാട്ടം അതിജീവിച്ചാണ് ഇന്റര്‍ മുന്നേറിയത്. മത്സരത്തിന്റെ 14-ാം മിനിറ്റില്‍ നിക്കോളോ ബരേല്ലയാണ് അവരുടെ ഗോള്‍വേട്ട തുടങ്ങിയത്. പിന്നീട് ലാത്വാരോ മാര്‍ട്ടിനസ്, യോക്വിന്‍ കൊറിയ എന്നിവര്‍ അവരുടെ പട്ടിക തികച്ചു.

ബെന്‍ഫിക്കയ്ക്കു വേണ്ടി ഫെഡ്രിക് ഓഴ്‌സന്‍സ്, അന്റോണിയോ സില്‍വ, പീറ്റര്‍ മൂസ എന്നിവരാണ് സ്‌കോര്‍ ചെയ്തത്. രണ്ടുതവണ പിന്നില്‍ നിന്ന് തിരിച്ചടിച്ച് ഒപ്പമെത്തി മികച്ച പോരാട്ടം കാഴ്ചവച്ചെങ്കിലും പോര്‍ചുഗീസുകാര്‍ക്ക് ഇറ്റാലിയന്‍ പ്രതിരോധം മറികടന്ന് വിജയം വെട്ടിപ്പിടിക്കാനായില്ല.

ഇതോടെയാണ് നീണ്ട ഇടവേളയ്ക്കു ശേഷം ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ മിലാന്‍ ഡെര്‍ബിക്ക് അരങ്ങൊരുങ്ങിയത്. ഇതിനു മുമ്പ് 2002-2003 സീസണിലാണ് ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ റൗണ്ടില്‍ അവസാനമായി മിലാന്‍ ടീമുകള്‍ ഏറ്റുമുട്ടിയത്. അന്ന് ആദ്യ പാദത്തില്‍ 1-1 എന്ന നിലയിലും രണ്ടാം പാദത്തില്‍ 0-0 എന്ന നിലയിലും ഇരുകൂട്ടരും സമനില പാലിച്ചപ്പോള്‍ എവേ ഗോള്‍ നിയമത്തിന്റെ ആനുകൂല്യത്തില്‍ എ.സി. മിലാന്‍ ഫൈനലിലേക്ക് മുന്നേറി.

പിന്നീട് ഒരിക്കല്‍ക്കൂടി മാത്രമാണ് ഇരുവവരും ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ ഏറ്റുമുട്ടിയത്. 2004-2005 സീസണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു അത്. അന്നും ജയം എ.സി. മിലാനൊപ്പമായിരുന്നു. ആദ്യപാദത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കും രണ്ടാം പാദത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കും ചിരവൈരികളായ ഇന്ററിനെ തകര്‍ത്ത അവര്‍ ആധികാരികമായാണ് അന്ന് സെമിയിലേക്ക് മുന്നേറിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ