ജാക്ക് ഗ്രീലിഷ്  
FOOTBALL

''ഫിന്‍ലേ... നിനക്ക് വേണ്ടി'' സ്വന്തം ജാക്ക് ഗ്രീലിഷ്

വെബ് ഡെസ്ക്

ലോകം മുഴുവന്‍ കണ്ണും നട്ടിരിക്കുന്ന ലോകകപ്പ് വേദിയില്‍ ഇംഗ്ലണ്ട്-ഇറാന്‍ മത്സരത്തിന്റെ അവസാന നിമിഷങ്ങള്‍ സാക്ഷ്യം വഹിച്ചത് ഒരു കുഞ്ഞ് ആഗ്രഹത്തിന്റെ വലിയ സാക്ഷാത്കാരത്തിനായിരുന്നു. മാഞ്ചസ്റ്റര്‍സിറ്റിയുടെയും ഇംഗ്ലണ്ടിന്റെയും ആരാധകനായ പതിനൊന്നുകാരന്‍ ഫിന്‍ലേയ്ക്ക് നല്‍കിയ വാഗ്ദാനമാണ് ജാക്ക് ഗ്രീലിഷ് ലോകകപ്പ് വേദിയില്‍ നിറവേറ്റിയത്. തന്റെ അടുത്ത മത്സരത്തില്‍ ഗോള്‍ അടിച്ചാല്‍ ചെയ്യാമെന്നേറ്റ ഗോള്‍ ആഘോഷം ചെയ്താണ് ഗ്രീലിഷ് തന്റെ ആരാധകന്റെ ആഗ്രഹം സാധിച്ചു കൊടുത്തത്. രണ്ടാം പകുതിയില്‍ ഗ്രീലിഷ് ബെഞ്ചില്‍ നിന്ന് ഇറങ്ങി ഇംഗ്ലണ്ടിന്റെ അവസാന ഗോള്‍ നേടി ഇംഗ്ലണ്ടിന്റെ വമ്പന്‍ ജയത്തില്‍ പങ്കാളിയായപ്പോള്‍ ഗ്രീലിഷിന് തന്റെ പ്രിയപ്പെട്ട ആരാധകന്റെ ആഗ്രഹം വിട്ടുകളയാന്‍ പറ്റുമായിരുന്നില്ല.

ഇറാനെ 6-2 എന്ന സ്‌കോറിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ഗോള്‍ നേടിയ ശേഷം ഗ്രീലിഷ് തന്റെ രണ്ടുകൈകളും വിടര്‍ത്തി ഫിന്‍ലേ പഠിപ്പിച്ചുകൊടുത്തത് പോലെ നൃത്തം ചെയ്യുകയായിരുന്നു. കളിക്കുശേഷം ഫിന്‍ലേ തന്നെ നൃത്തം പഠിപ്പിക്കുന്ന വീഡിയോ ഗ്രീലിഷ് ട്വിറ്ററില്‍ പങ്കുവച്ചു. 'ഫിന്‍ലേ നിനക്കു വേണ്ടി' എന്ന തലക്കെട്ടോടെയാണ് വിഗ്ഗി-ആം ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്തത്.

11 വയസുകാരനായ ഫിന്‍ലേ സെറിബ്രല്‍ പാള്‍സി ബാധിതനാണ്. ഗ്രീലിഷിന്റെ സഹോദരി ഹോളിയും ഇതേ അവസ്ഥ അനുഭവിക്കുന്നുണ്ട്. ഗ്രീലിഷ് തന്റെ സഹോദരിയെ സ്‌നേഹിക്കുന്നതും സംരക്ഷിക്കുന്നതും കണ്ടാണ് ഫിന്‍ലേയ്ക്ക് ഗ്രീലിഷിനോട് ആരാധന തോന്നിയത്. അവന്‍ ഗ്രീലിഷിന് തന്റെ അവസ്ഥ അറിയിച്ചുകൊണ്ട് കത്തെഴുതുകയും അദ്ദേഹം അതിന് മറുപടി എഴുതുകയും പിന്നീട് തന്റെ കടുത്ത ആരാധകനെ നേരിട്ട് കാണുകയും ചെയ്തു. അവിടെവച്ചാണ് ഫിന്‍ലേ തന്റെ ആഗ്രഹം ഗ്രീലിഷിനെ അറിയിച്ചത്. അടുത്ത തവണ സ്‌കോര്‍ ചെയ്യുമ്പോള്‍ ഫിന്‍ലേ പഠിപ്പിച്ചതു പോലെതന്നെ ഗോള്‍ ആഘോഷം ചെയ്യാമെന്ന് ജാക്ക് ഗ്രീലിഷ് അവന് വാക്ക് കൊടുക്കുകയും ചെയ്തു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും