FOOTBALL

ISL: മുംബൈയെ തളച്ച് ജെംഷഡ്പുര്‍

ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി

വെബ് ഡെസ്ക്

ഐഎസ്എല്ലില്‍ സൂപ്പർ സാറ്റര്‍ഡേയിലെ ആദ്യ പോരാട്ടത്തിൽ സമനില. കരുത്തരായ മുംബൈ സിറ്റി എഫ്‌സിയെ ജെംഷഡ്പുര്‍ എഫ്‌സിയാണ് സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. മുംബൈയ്ക്കായി ലാലിയൻസുവാല ചാങ്‌തെയും ജെംഷഡ്പുരിനായി ഡാനിയൽ ചിമയും സ്കോർ ചെയ്തു.

മുംബൈ സിറ്റി എഫ്‌സിയുടെ കിക്കോടെയാണ് മത്സരം തുടങ്ങിയത്. തുടക്കം മുതൽ ഇരു ടീമുകളും ആക്രമിച്ച് കളിച്ചതോടെ ഏത് നിമിഷവും ഗോൾ വീഴുമെന്ന പ്രതീതിയായിരുന്നു. എട്ടാം മിനുട്ടിൽ സുന്ദരമായ ടീം ഗോളിലൂടെ മുംബൈ ലീഡെടുത്തു. വലതുവിങ്ങില്‍ നിന്ന് മുൻ ജെംഷഡ്പുര്‍ താരം ഗ്രെഗ് സ്റ്റുവര്‍ട്ട് നൽകിയ പന്ത് ചാങ്‌തെ വലയിലാക്കുകയായിരുന്നു. എന്നാൽ മുംബൈയുടെ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. നാലുമിനുട്ടിന് ശേഷം നൈജീരിയൻ താരം ഡാനിയൽ ചിമ ജെംഷഡ്പുരിനെ ഒപ്പമെത്തിച്ചു. ഇരു ടീമുകളും കളിയുടെ വേഗം കുറച്ചതോടെ ഇടവേളക്ക് പിരിയുമ്പോൾ സ്കോർ തുല്യതയിൽ തുടർന്നു.

രണ്ടാം പകുതിയിൽ ഗോൾ കണ്ടെത്തി വിജയം ഉറപ്പിക്കാൻ ഇരു ടീമുകളും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയത് മുംബൈ ആയിരുന്നു. പന്ത് കൈവശം വെക്കുന്നതിൽ എതിരാളികളേക്കാൾ ബഹുദൂരം മുന്നിലായിരുന്നു അവർ. എന്നാൽ ഗോളാക്കി മാറ്റുന്നതിൽ പരാജയപെട്ടു. മറു വശത്തു കിട്ടിയ അവസരങ്ങളെല്ലാം ഗോൾ മുഖം വിറപ്പിക്കാൻ ജെംഷഡ്പുരിനായി.

സമനിലയോടെ പോയിന്റ് പട്ടികയിൽ അക്കൗണ്ട് തുറക്കാൻ ജെംഷഡ്പുരിന് സാധിച്ചു. മൂന്ന് കളികളിൽ നിന്ന് ഒരു ജയവും രണ്ട് സമനിലയും നേടിയ മുംബൈക്ക് അഞ്ച് പോയിന്റുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ