FOOTBALL

തോറ്റ് തോറ്റ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

ഒരു ഗോളിന് ജംഷഡ്‌പൂർ എഫ്‌സിയാണ് പരാജയപ്പെടുത്തിയത്

വെബ് ഡെസ്ക്

ഐഎസ്എൽ ഫുട്ബോളിൽ തോൽവി തുടർക്കഥയാക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി. ഞായറാഴ്ച നടന്ന മത്സരത്തിൽ ഒരു ഗോളിന് ജംഷഡ്‌പൂർ എഫ്‌സിയാണ് അവരെ പരാജയപ്പെടുത്തിയത്. നായകൻ പീറ്റർ ഹാർട്ട്ലിയുടെ വകയായിരുന്നു ജംഷഡ്‌പൂരിന്റെ ഗോൾ. സീസണിലെ ജംഷഡ്‌പൂരിന്റെ ആദ്യ ജയമാണിത്.

ഈ സീസണിൽ ഇതുവരെ ജയം കണ്ടെത്താൻ സാധിക്കാത്ത രണ്ട് ടീമുകളുടെ പോരാട്ടമാണ് ഇന്ന് ജംഷഡ്‌പൂർ മൈതാനത്ത് നടന്നത്. നോർത്ത് ഈസ്റ്റ് പ്രതിരോധത്തിൽ അഞ്ച് താരങ്ങളെ ഇറക്കി 5-3-2ൽ കളി ആരംഭിച്ചപ്പോൾ ജംഷഡ്‌പൂർ പരമ്പരാഗത ഫോർമേഷനായ 4-4-2 ലാണ് ഇറങ്ങിയത്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച ജംഷഡ്‌പൂർ നിരന്തരം നോർത്ത് ഈസ്റ്റ് ഗോൾ മുഖത്ത് പ്രശ്നങ്ങൾ സൃഷ്ട്ടിച്ചു. ഗോൾ വലയ്ക്ക് മുന്നിൽ മലയാളി ഗോൾ കീപ്പർ മിർഷാദിന്റെ പ്രകടനമാണ് പലപ്പോഴും അവർക്ക് വിനയായത്. മുപ്പതോയൊന്നാം മിനുട്ടിൽ ലഭിച്ച കോർണറിൽ നിന്നായിരുന്നു ജംഷഡ്‌പൂരിന്റെ ഗോൾ. വെല്ലിംഗ്ടൺ പ്രിയോറി എടുത്ത കിക്കിൽ ഹാരി സോയറിന്റെ പാസ്സിലാണ് ഹാർട്ട്ലി സ്കോർ ചെയ്തത്.

രണ്ടാം പകുതിയിൽ തിരിച്ച് വരാൻ നോർത്ത് ഈസ്റ്റ് ശ്രമിച്ചെങ്കിലും ഗോൾ അകന്ന് നിന്നതോടെ അവർക്ക് നിരാശയായി ഫലം. ആദ്യ പകുതിയിൽ നിന്ന് വ്യതസ്തമായി കൂടുതൽ ആകാറാമാനാണ് തുറന്നെടുക്കാൻ അവർക്ക് സാധിച്ചിരുന്നു. എന്നാൽ പീറ്റർ ഹാർട്ട്ലിയുടെ നേതൃത്വത്തിലുള്ള പ്രതിരോധം അവരെ തടഞ്ഞു. നാല് പോയിന്റോടെ പോയിന്റ് പട്ടികയിൽ ജംഷഡ്‌പൂർ ആറാം സ്ഥാനത്തേക്ക് കയറിയപ്പോൾ കളിച്ച നാലിലും തോറ്റ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അവസാനസ്ഥാനത്താണ്.

ചേലക്കരയില്‍ യു ആര്‍ പ്രദീപിനും പാലക്കാട് സി കൃഷ്ണകുമാറിനും ലീഡ്| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ആര് നേടും? നെഞ്ചിടിപ്പോടെ മുന്നണികള്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ