FOOTBALL

റയൽ മാഡ്രിഡിന് വിട; കരിം ബെൻസേമ ഇനി സൗദി ക്ലബ്ബിൽ

400 മില്യണ്‍ പൗണ്ടാണ് അൽ ഇത്തിഹാദ് ഫ്രഞ്ച് താരത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്

വെബ് ഡെസ്ക്

സ്പാനിഷ് ക്ലബ് വമ്പന്മാരായ റയൽ മാഡ്രിഡുമായി നീണ്ട 14 വർഷത്തെ ബന്ധം അവസാനിപ്പിച്ച് ഫ്രഞ്ച് സൂപ്പർ താരം കരിം ബെൻസേമ സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായ അൽ ഇത്തിഹാദിൽ ചേർന്നു. സൗദി ചാമ്പ്യന്മാരുമായി മൂന്ന് വർഷത്തെ കരാറിലാണ് ബാലൺ ഡി ഓർ ജേതാവായ താരം ഒപ്പുവച്ചിരിക്കുന്നത്. 400 മില്യണ്‍ പൗണ്ടാണ് ഇത്തിഹാദ് ഫ്രഞ്ച് താരത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.

"മറ്റൊരു രാജ്യത്ത് പുതിയ ഫുട്ബോൾ ലീഗ് അനുഭവം തേടുന്നതിൽ ഞാൻ ആവേശത്തിലാണ്. കരിയറിൽ സ്‌പെയിനിലും യൂറോപ്പിലുംനിന്ന് അത്ഭുതകരമായ കാര്യങ്ങൾ നേടാൻ കഴിഞ്ഞത് ഭാഗ്യമാണ്. ഇനിയും അത്തരം കാര്യങ്ങൾ സാധിക്കുമെന്നാണ് കരുതുന്നത്, "കരിം ബെൻസേമ പറഞ്ഞു. പുതിയ വെല്ലുവിളി നേരിടാനുള്ള അവസരമാണ് ഇപ്പോഴത്തേതെന്നും സ്വയം മെച്ചപ്പെടുത്താനും ക്ലബ്ബിന് നേട്ടമുണ്ടാക്കാനും ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ബെൻസേമയുടെ വരവ് ക്ലബ്ബിന്റെ ചരിത്രത്തിൽ ഏറ്റവും സ്വാധീനമുണ്ടാക്കുന്നതാകുമെന്ന് അൽ ഇത്തിഹാദ് പ്രസ്താവനയിൽ പറഞ്ഞു

ബെൻസേമയുടെ വരവ് ക്ലബ്ബിന്റെ ചരിത്രത്തിൽ ഏറ്റവും സ്വാധീനമുണ്ടാക്കുന്നതാകുമെന്ന് അൽ ഇത്തിഹാദ് പ്രസ്താവനയിൽ പറഞ്ഞു. 'സൗദി പ്രോ ലീഗിന്റെ യാത്രയിലെ വലിയൊരു ചുവടുവയ്പായി ഇതടയാളപ്പെടും. മുൻനിര ലക്ഷ്യങ്ങളിൽ എത്താനുള്ള ക്ലബിന്റെ മറ്റൊരു യാത്ര കൂടിയാണ് ഇവിടെ ആരംഭിക്കുന്നത്,'' ക്ലബ് പ്രസിഡന്റ് അൻമർ അൽഹൈലെ പറഞ്ഞു.

ഈ മാസത്തോടെ അവസാനിക്കുന്ന റയലുമായുള്ള കരാർ പുതുക്കാനായി ബെൻസേമ ശ്രമിക്കില്ലെന്നു സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2009-ലാണ് ബെന്‍സേമ ഫ്രഞ്ച് ക്ലബായ ലിയോണില്‍നിന്ന് റയല്‍ മാഡ്രിഡില്‍ എത്തുന്നത്.

തുടര്‍ച്ചയായ 14 സീസണുകളില്‍ ക്ലബിന്റെ വിശ്വസ്ത താരമായി തുടര്‍ന്ന ബെന്‍സേമ റയലിനൊപ്പം അഞ്ച് ചാമ്പ്യന്‍സ് ലീഗ്, അഞ്ച് ലാ ലിഗ കിരീടം, മൂന്നു കോപ്പാ ഡെല്‍ റേ, മൂന്ന് സൂപ്പര്‍ കോപ്പ, നാല് സൂപ്പര്‍ കപ്പ്, അഞ്ച് ക്ലബ് ലോകകപ്പ് എന്നിവ നേടിയിട്ടുണ്ട്. റയലിനു വേണ്ടി ഇതുവരെ 647 മത്സരങ്ങളിലാണ് താരം ബൂട്ട് കെട്ടിയത്. 353 ഗോളും 165 അസിസ്റ്റും സ്വന്തം പേരിലുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ