FOOTBALL

ജസല്‍ കര്‍നെയ്‌റോ ഇനി ബംഗളുരു പ്രതിരോധനിരയില്‍

മൂന്നു സീസണുകളിലായി 63 മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി ബൂട്ടുകെട്ടിയ താരം ടീമിന്റെ വിശ്വസ്ത പ്രതിരോധഭടനായിരുന്നു.

വെബ് ഡെസ്ക്

കേരളാ ബ്ലാസ്‌റ്റേഴ്‌സ് മുന്‍ നായകന്‍ ജസല്‍ കര്‍നെയ്‌റോയുമായി കരാറിലെത്തി ബംഗളുരു എഫ്.സി. ഇന്നലെയാണ് താരവുമായി രണ്ടു വര്‍ഷത്തെ കരാര്‍ ഒപ്പുവച്ചതാണ് ബംഗളുരു എഫ്.സി. ഔദ്യോഗികമായി അറിയിച്ചത്. ഇക്കഴിഞ്ഞ ഐ.എസ്.എല്‍. സീസണിന്റെ അവസാനത്തോടെയാണ് ജെസല്‍ ബ്ലാസ്‌റ്റേഴ്‌സ് വിടാന്‍ തീരുമാനിച്ചത്.

ഇന്നലെ സമാപിച്ച എ.ഐ.എഫ്.എഫ്. സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ബ്ലാസ്‌റ്റേഴ്‌സ് ടീമിലും ജെസല്‍ കളിച്ചിരുന്നില്ല. പരുക്കിനെത്തുടര്‍ന്നാണ് താരത്തെ ടീമില്‍ നിന്നൊഴിവാക്കിയതെന്നായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചിരുന്നത്.

32-കാരനായ ജെസല്‍ 2019-ലാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍ എത്തിയത്. മൂന്നു സീസണുകളിലായി 63 മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി ബൂട്ടുകെട്ടിയ താരം ടീമിന്റെ വിശ്വസ്ത പ്രതിരോധഭടനായിരുന്നു. ഇക്കഴിഞ്ഞ ഐ.എസ്.എല്‍. സീസണില്‍ 19 മത്സരങ്ങളില്‍ ജെസല്‍ ബ്ലാസ്‌റ്റേഴ്‌സ് ജഴ്‌സി അണിഞ്ഞിരുന്നു.

ബ്ലാസ്‌റ്റേഴ്‌സിനായി ജെസലിന്റെ അവസാന മത്സരം ബംഗളുരു എഫ്.സിക്കെതിരേയായിരുന്നുവെന്നതും യാദൃശ്ചികമായി. ഐ.എസ്.എല്‍. 2022-23 സീസണിലെ പ്ലേ ഓഫ് എലിമിനേറ്റര്‍ മത്സരത്തില്‍ ബംഗളുരുവിനോടു തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തായത്. മത്സരത്തില്‍ 76 മിനിറ്റ് നേരം ബ്ലാസ്‌റ്റേഴ്‌സിനായി ജെസല്‍ കളിച്ചിരുന്നു.

ബംഗളുരു എഫ്.സി. പരിശീലകന്‍ സൈമണ്‍ ഗ്രേയ്‌സന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ജെസലിനെ ടീം സ്വന്തമാക്കിയതെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ രണ്ടുവര്‍ഷത്തെ കരാറാണ് താരവുമായി ഒപ്പുവച്ചിരിക്കുന്നതെങ്കിലും അതു ദീര്‍ഘിപ്പിക്കാനുള്ള വകുപ്പുകളും കരാറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

സീസണ്‍ അവസാനത്തോടെ ബ്ലാസ്‌റ്റേഴ്‌സില്‍ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ങെസലിനു പുറമേ ഇന്ത്യന്‍ താരങ്ങളായ ഹര്‍മന്‍ജ്യോത് ഖാബ്ര, നിഷുകുമാര്‍ എന്നിവരും ടീം വിടുമെന്ന ശ്രുതിയുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ