Baranidharan M
FOOTBALL

അടിക്ക് തിരിച്ചടി; കൊല്‍ക്കത്തന്‍ വമ്പൊതുക്കി ബ്ലാസ്‌റ്റേഴ്‌സിന് ആദ്യജയം

നോഹ സദൗയിയും ഘാന താരം ക്വാമി പെപ്രയും നേടിയ എണ്ണം പറഞ്ഞ ഗോളുകളാണ് മഞ്ഞപ്പടയ്ക്ക് ജയമൊരുക്കിയത്‌

വെബ് ഡെസ്ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ പതിനൊന്നാം സീസണിലെ ആദ്യ ജയം കുറിച്ച് മലയാളികളുടെ സ്വന്തം കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഇന്ന് സ്വന്തം തട്ടകമായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്തന്‍ വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെതിരേ ആദ്യം ലീഡ് വഴങ്ങിയ ശേഷം തുടരെ രണ്ടു ഗോളുകള്‍ തിരിച്ചടിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ ആദ്യ ജയം കുറിച്ചത്.

ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്. മത്സരത്തിന്റെ 59-ാം മിനിറ്റില്‍ മലയാളി താരം പിവി വിഷ്ണുവിന്റെ ഗോളില്‍ ഈസ്റ്റ് ബംഗാളാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 63-ാം മിനിറ്റില്‍ മൊറോക്കന്‍ താരം നോഹ സദൗയിയും ഘാന താരം ക്വാമി പെപ്രയും നേടിയ എണ്ണം പറഞ്ഞ ഗോളുകള്‍ സ്വന്തം കോട്ടയില്‍ ബ്ലാസ്‌റ്റേഴ്‌സിനെ വിജയസ്മിതം തൂകിച്ചു.

ബ്ലാസ്‌റ്റേഴ്‌സ് ആക്രമണങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യപകുതിയില്‍ തന്നെ ചുരുങ്ങിയത് രണ്ടു ഗോളുകളെങ്കിലും മഞ്ഞപ്പട നേടേണ്ടതായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവും ഫിനിഷിങ്ങിലെ പിഴവും ടീമിന് വിനയായി. 11-ാം മിനിറ്റില്‍ പോസ്റ്റ് ലീഡ് നിഷേധിച്ചപ്പോള്‍ 33-ാം മിനിറ്റില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച സുവര്‍ണാവസരം മലയാളി താരം കെപി രാഹുല്‍ പുറത്തേക്ക് ഹെഡ് ചെയ്തു കളഞ്ഞു. മറുവശത്ത് ഈസ്റ്റ് ബംഗാള്‍ നടത്തിയ മിന്നുന്ന നീക്കങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ ഗ്ലൗവില്‍ അവസാനിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ