എഫ്‌സി ഘാന സ്‌ട്രൈക്കര്‍ ക്വാമെ പെപ്രയെ ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. 2025 വരെയുള്ള രണ്ടുവര്‍ഷത്തെ കരാറിലാണ് താരം ഒപ്പുവച്ചത്. വൈദ്യ പരിശോധന പൂര്‍ത്തിയായ പെപ്ര ഉടന്‍ തന്നെ ടീമിനൊപ്പം ചേരുമെന്ന് ക്ലബ്ബ് അറിയിച്ചു. ഘാന, ദക്ഷിണാഫ്രിക്ക, ഇസ്രായേല്‍ എന്നീ ടീമുകളുടെ ആദ്യ ഡിവിഷനില്‍ കളിച്ച പരിചയസമ്പത്തുള്ള താരമാണ് പെപ്ര.
2025 വരെയുള്ള രണ്ട് വര്‍ഷത്തെ കരാറിലാണ് താരം ഒപ്പുവച്ചത്.
ഘാന പ്രീമിയര്‍ ലീഗില്‍ പ്രാദേശിക ക്ലബ്ബായ കിങ് ഫൈസല്‍ എഫ്‌സിക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനത്തിലൂടെയാണ് താരം ഫുട്‌ബോള്‍ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. 2019ല്‍ അരങ്ങേറ്റം കുറിച്ച താരം ആ സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകളാണ് നേടിയത്. 2020/21 സീസണില്‍ തന്റെ പ്രകടനത്തിന്റെ മികവ് വര്‍ധിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ആ സീസണില്‍ 12 ഗോളുകളാണ് താരം നേടിയത്. ക്ലബ്ബിന്റെ ടോപ് സ്‌കോററായും ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരവുമായാണ് പെപ്ര സീസണ്‍ ഫിനിഷ് ചെയ്തത്.
പിന്നീട് 2021 ല്‍ പെപ്ര ഒര്‍ലാന്‍ഡോ പൈറേറ്റ്‌സിലേക്ക് കൂടുമാറി. അവിടെ തന്റെ അരങ്ങേറ്റ സീസണില്‍ ഏഴു ഗോളുകള്‍ അടിച്ചിട്ട പെപ്ര, പൈറേറ്റ്‌സ് പ്ലെയര്‍ ഓഫ് ദ സീസണ്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ DStv പ്രീമിയര്‍ഷിപ്പ് പ്ലെയര്‍ ഓഫ് ദ സീസണ്‍ ഷോര്‍ട്ട് ലിസ്റ്റിലും ഇടം നേടി.
പെപ്രയുടെ സൈനിങ് ബ്ലാസ്റ്റേഴ്‌സിന് മുതല്‍ക്കൂട്ടാകുമെന്ന് ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ് പറഞ്ഞു. '' ഫുട്‌ബോളിലെ അദ്ദേഹത്തിന്റെ കഴിവ് നമ്മുടെ ടീമിന് വലിയ ഗുണം ചെയ്യും. വേഗമേറിയ യുവ സ്‌ട്രൈക്കറുടെ സാന്നിധ്യം എതിരാളികളുടെ പ്രതിരോധ നിരയ്ക്ക് ഭീഷണിയുയര്‍ത്തും'' -അദ്ദേഹം വ്യക്തമാക്കി. ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും അടുത്ത സീസണിന്റെ തുടക്കം മുതല്‍ തന്നെ ടീമിലുണ്ടാകുമെന്നും പെപ്ര പ്രതികരിച്ചു. പുതിയ താരത്തിന് ക്ലബ്ബും ആശംസകള്‍ നേര്‍ന്നു.