FOOTBALL

ഒടുവില്‍ നാപ്പോളി വഴങ്ങി; കിം മിന്‍ ജേ ഇനി ബയേണില്‍

അഞ്ചു വര്‍ഷത്തെ കരാറിലാണ് താരത്തെ ബയേണ്‍ സ്വന്തമാക്കിയതെന്നു പ്രമുഖ ഫുട്‌ബോള്‍ ഏജന്റായ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു.

വെബ് ഡെസ്ക്

ഇറ്റാലിയന്‍ ചാമ്പ്യന്മാരായ നാപ്പോളിയുടെ ദക്ഷിണ കൊറിയന്‍ താരം കിം മിന്‍ ജെ ഇനി ബയേണ്‍ മ്യൂണിക്കില്‍. 50 മില്യണ്‍ യൂറോ റിലീസ് ക്ലോസായി നാപ്പോളിക്കു നല്‍കിയാണ് താരത്തെ ബയേണ്‍ സ്വന്തമാക്കിയത്. ഈ ആഴ്ച താരം മ്യൂണിക്കില്‍ എത്തി മെഡിക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു. വരുന്ന ആഴ്ച ക്ലബുമായി ഔദ്യോഗിക കരാറില്‍ ഒപ്പുവയ്ക്കും.

അഞ്ചു വര്‍ഷത്തെ കരാറിലാണ് താരത്തെ ബയേണ്‍ സ്വന്തമാക്കിയതെന്നു പ്രമുഖ ഫുട്‌ബോള്‍ ഏജന്റായ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു. താരത്തിന്റെ വാര്‍ഷിക പ്രതിഫലം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും റൊമാനോ പറഞ്ഞു.

ഈ സീസണില്‍ നാപ്പോളിയുടെ സീരി എ കിരീട നേട്ടത്തില്‍ പ്രധാന പങ്കുവഹിച്ച താരമാണ് കിം. ഇക്കഴിഞ്ഞ സീസണിന്റെ തുടക്കത്തിലാണ് തുര്‍ക്കി ക്ലബ് ഫെനര്‍ബാഷെയില്‍ നിന്ന് താരം നാപ്പോളിയില്‍ എത്തിയത്. കിമ്മിനെ വിട്ടുകൊടുക്കാന്‍ ഇറ്റാലിയന്‍ ക്ലബിന് താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ കരാറില്‍ റിലീസ് ക്ലോസ് ഉണ്ടായിരുന്നത് നാപ്പോളിക്ക് തിരിച്ചടിയായി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ