FOOTBALL

കിലിയന്‍ എംബാപെ ലിവർപൂളിലേക്ക്? കൂടുമാറ്റത്തില്‍ തീരുമാനം ഉടന്‍

ജൂണില്‍ എംബാപെയുടെ പിഎസ്‌ജിയുമായുള്ള കരാർ അവസാനിക്കും

വെബ് ഡെസ്ക്

ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജർമന്റെ (പിഎസ്‌ജി) സൂപ്പർ താരം കിലിയന്‍ എംബാപെ കൂടുമാറ്റത്തില്‍ തീരുമാനം ഉടന്‍. താരം റയല്‍ മാഡ്രിഡിലേക്ക് എത്തുമെന്ന് ദീർഘനാളായി അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മറ്റൊരു ക്ലബ്ബുകൂടി സാധ്യത പട്ടികയിലിടം നേടിയതായും അടുത്ത വാരങ്ങളില്‍ തന്നെ താരം തീരുമാനമെടുത്തേക്കുമെന്നും ഇഎസ്‌പിഎന്‍ റിപ്പോർട്ട് ചെയ്തു.

റയലിന് പുറമെ ലിവർപൂളാണ് എംബാപെ പരിഗണിക്കുന്ന രണ്ടാമത്തെ ക്ലബ്ബ്. ജൂണില്‍ എംബാപെയുടെ പിഎസ്‌ജിയുമായുള്ള കരാർ അവസാനിക്കും. പിഎസ്‌ജി താരവുമായുള്ള കരാർ പുതുക്കിയേക്കില്ല.

ലിവർപൂളൊരു ഓപ്ഷനായി നിലനില്‍ക്കുന്നുണ്ടെങ്കിലും റയല്‍ തന്നെയാണ് എംബാപെക്കായുള്ള ഓട്ടത്തില്‍ മുന്നില്‍. ഇതിനോടകം തന്നെ പലതവണ എംബാപെയെ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ റയല്‍ നടത്തിയിട്ടുണ്ട്. എംബാപെ റയലുമായി കരാറിലെത്തിയെന്ന വാർത്തകള്‍ ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇരുഭാഗങ്ങളുടേയും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

എന്നാല്‍ ലിവർപൂളിനോട് എംബാപെക്ക് പ്രത്യേക താത്പര്യമുണ്ടെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇഎസ്‌പിഎന്‍ റിപ്പോർട്ട് ചെയ്യുന്നത്. ടീമിനെ മാത്രമല്ല പരിശീലകന്‍ ക്ലോപ്പിനെയും എംബാപെ ആരാധിക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു. എന്നാല്‍ ലിവർപൂളിന് എംബാപെയുടെ പ്രതിവാര വേതനം താങ്ങാന്‍ കഴിഞ്ഞേക്കില്ല. 7.12 ലക്ഷം അമേരിക്കന്‍ ഡോളറാണ് താരത്തിന്റെ പ്രതിവാര വേതനം.

ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്കോററായ എംബാപെയെ നിലനിർത്താന്‍ പിഎസ്‌ജിയും ആഗ്രഹിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍