FOOTBALL

അമേരിക്ക 'ഭരിച്ച്' മെസി; വീണ്ടും ഇരട്ടഗോള്‍ പ്രകടനം, ഇന്റര്‍ മയാമിക്ക് തകര്‍പ്പന്‍ ജയം

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് മെസി ഇരട്ടഗോള്‍ നേട്ടം സ്വന്തമാക്കുന്നത്

വെബ് ഡെസ്ക്

മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്കു വേണ്ടി തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സ്‌കോര്‍ ചെയ്ത് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി. ഇന്നു പുലര്‍ച്ചെ നടന്ന ലീഗ് കപ്പ് മൂന്നാം റൗണ്ട് മത്സരത്തില്‍ ഇരട്ടഗോളുകള്‍ നേടിയ മെസിയുടെ മികവില്‍ ഒര്‍ലാന്‍ഡോ സിറ്റി പ്രീക്വാര്‍ട്ടറില്‍ കടന്നു.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് മെസി ഇരട്ടഗോള്‍ നേട്ടം സ്വന്തമാക്കുന്നത്. മെസിക്കു പുറമേ യോസെഫ് മാര്‍ട്ടിനസാണ് മയാമിയുടെ മറ്റൊരു ഗോള്‍ നേടിയത്. സെസാര്‍ അരാഹോയുടെ വകയായിരുന്നു ഒര്‍ലാന്‍ഡോ സിറ്റിയുടെ ആശ്വാസ ഗോള്‍. പ്രീക്വാര്‍ട്ടറില്‍ ഡള്ളാസ് എഫ്.സിയാണ് മയാമിയുടെ എതിരാളികള്‍.

മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ മയാമിയെ മുന്നിലെത്തിക്കാന്‍ മെസിക്കായി. റോബര്‍ട്ട് ടെയ്‌ലര്‍ നല്‍കിയ പാസില്‍ നിന്ന് മനോഹരമായ ഒരു വോളിയിലൂടെയാണ് മെസി വലകുലുക്കിയത്. എ്‌നാല്‍ 10 മിനിറ്റിനകം ഓര്‍ലാന്‍ഡോയുടെ മറുപടിഗോള്‍ വന്നു. അറോഹോ വിലിഷസായിരുന്നു സ്‌കോറര്‍.

ഒന്നാം പകുതിയില്‍ പിന്നീട് ഇരുടീമുകള്‍ക്കും സമനിലക്കുരുക്ക് അഴിക്കാനായില്ല. തുടര്‍ന്ന ഇടവേളയ്ക്കു പിരിഞ്ഞ ശേഷം രണ്ടാം പകുതിയില്‍ തുടക്കത്തിലേ ലീഡ് നേടാന്‍ മയാമിക്കായി. ടെയ്‌ലറിനെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജോസഫ് മാര്‍ട്ടിനസാണ് സ്‌കോര്‍ ചെയ്തത്.

ലീഡ് വീണ്ടെടുത്ത ശേഷം മികച്ച കെട്ടുറപ്പുള്ള കളി കാഴ്ചവച്ച മയാമിക്കായി 72-ാം മിനിറ്റിലാണ് തന്റെ രണ്ടാം ഗോള്‍ നേടി മെസി പട്ടിക പൂര്‍ത്തിയാക്കിയത്. ഇക്കുറി മാര്‍ട്ടിനസിന്റെ പാസില്‍ നിന്ന് വലങ്കാലന്‍ ഷോട്ടിലൂടെയായിരുന്നു മെസി സ്‌കോര്‍ ചെയ്തത്. ഇതോടെ മയാമിക്കായി ഇറങ്ങിയ മൂന്നു മത്സരങ്ങളില്‍ നിന്ന് മെസിയു െസമ്പാദ്യം അഞ്ചു ഗോളുകളായി.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം