FOOTBALL

ആ 'സെലിബ്രേഷന്' മാപ്പ്; വാന്‍ഗാലിനോടുള്ള പെരുമാറ്റത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ മെസി

മെസിയെയും അര്‍ജന്റീനയെയും തളയ്ക്കാനുള്ള വിദ്യ തന്റെ കൈയിലുണ്ടെന്നും മെസിയെ പൂട്ടുന്നത് എങ്ങനെയാണെന്ന് നിങ്ങള്‍ കണ്ടോളൂ എന്നുമായിരുന്നു മത്സരത്തിനു മുന്‍പ് ലൂയിസ് വാന്‍ഗാല്‍ പറഞ്ഞത്

വെബ് ഡെസ്ക്

ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലിനിടെ നെതര്‍ലന്‍ഡ്സ് പരിശീലകന്‍ ലൂയിസ് വാന്‍ഗാലിനോടുള്ള മോശം പെരുമാറ്റത്തില്‍ ഖേദം പ്രകടിപ്പിച്ച് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി. അര്‍ജന്റീന- നെതര്‍ലന്‍ഡ്സ് മത്സരത്തിനിടെ 73ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടിയ ശേഷം ഹോളണ്ട് പരിശീലകന്‍ ലൂയിസ് വാന്‍ഗാലിനു മുമ്പില്‍ ഓടിയെത്തി ചെവികൂര്‍പ്പിച്ച് നിലയുറപ്പിച്ചായിരുന്നു മെസിയുടെ ആഘോഷം. മെസിയുടെ ഈ ആഘോഷ പ്രകടനം ഏറെ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ നെതര്‍ലന്‍ഡ്സ് മാനേജര്‍ അര്‍ജന്റീനയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് മെസ്സി ആരോപിച്ചിരുന്നു.മെസിയെയും അര്‍ജന്റീനയെയും തളയ്ക്കാനുള്ള വിദ്യ തന്റെ കൈയിലുണ്ടെന്നും മെസിയെ പൂട്ടുന്നത് എങ്ങനെയാണെന്ന് നിങ്ങള്‍ കണ്ടോളൂ എന്നുമായിരുന്നു മത്സരത്തിനു മുന്‍പ് ലൂയിസ് വാന്‍ഗാല്‍ പറഞ്ഞത്.

''വാന്‍ഗാല്‍ എന്താണ് പറഞ്ഞതെന്ന് എനിക്കറിയാമായിരുന്നു, എന്നാല്‍ അന്നത്തെ ആ സെലിബ്രേഷന്‍ ഗോള്‍ നേടിയ ആവേശത്തില്‍ സംഭവിച്ചതാണ്. പിന്നീട് ഓര്‍ത്തപ്പോള്‍ ആ പ്രവര്‍ത്തി എനിക്ക് ഇഷ്ടപ്പെട്ടില്ല, ''ആന്‍ഡി കുസ്നെറ്റ്സോഫിന്റെ ''പെറോസ് ഡി ലാ കാലെ'യ്ക്ക് നല്‍കിയ അഭിമുഖത്തെ ഉദ്ധരിച്ച് ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്തു. മത്സരശേഷം സഹപരിശീലകന്‍ എഡ്ഗാര്‍ ഡേവിഡ്‌സിനോടും മെസിയുടെ തട്ടിക്കയറിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ