FOOTBALL

ബാഴ്‌സയിലായിരുന്നപ്പോൾ പല ആരോപണങ്ങളും കേട്ടു, ഇനിയും അതിലൂടെ കടന്ന് പോകാൻ ആഗ്രഹമില്ല ; വെളിപ്പെടുത്തലുമായി മെസ്സി

ഏകദേശം 445 കോടി രൂപയുടെ ഓഫറാണ് മയാമി മെസ്സിക്ക് മുന്നില്‍ വച്ചത്

വെബ് ഡെസ്ക്

അമേരിക്കന്‍ ക്ലബ്ബായ ഇന്‌റര്‍ മയാമിയില്‍ ചേർന്നതിനു പിന്നാലെ ബാഴ്സലോണയിലേക്ക് മടങ്ങാത്തതിനെ കുറിച്ച് വ്യക്തമാക്കി അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സി. ബാഴ്സയിലേക്ക് തിരിച്ചുവരുന്നതിനായി ഉന്നയിച്ച കാര്യങ്ങളെല്ലാം ലാലിഗ അംഗീകരിച്ചതായി അറിഞ്ഞിരുന്നുവെന്നും എന്നാൽ തിരിച്ചുപോക്കില്‍ ഇനിയും നിരവധി കടമ്പകള്‍ ബാക്കിയുള്ള സാഹചര്യത്തില്‍ ബാഴ്സലോണയിലേക്കുള്ള മടങ്ങിപ്പോക്ക് വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്നും മെസ്സി വ്യക്തമാക്കി.

"നിലവിലെ സാഹചര്യത്തില്‍ എന്നെ ഉള്‍പ്പെടുത്തണമെങ്കില്‍ ബാഴ്‌സലോണയ്ക്ക് നിലവിലെ കളിക്കാരെ വിൽക്കുകയോ, ശമ്പളം കുറയ്ക്കുകയോ ചെയ്യേണ്ടി വരും. എന്നാൽ അത്തരമൊരു അവസ്ഥയുണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ബാഴ്‌സലോണയിലുണ്ടായിരുന്ന സമയത്ത് കരിയറുമായി ബന്ധപ്പെട്ട് പല ആരോപണങ്ങളും കേട്ടിട്ടുണ്ട്. വീണ്ടും അതിലൂടെയെല്ലാം കടന്നു പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇനി ആഗ്രഹമുണ്ടെങ്കിലും എനിക്കതിന് കഴിയില്ല'' സ്പാനിഷ് വാർത്താ ഔട്ട്ലെറ്റ് മുണ്ടോ ഡിപോർട്ടീവോയോട് മെസ്സി പറഞ്ഞു.

യൂറോപ്പിന് പുറത്തുള്ള ഒരു ക്ലബ്ബുമായി മെസ്സി ഇതാദ്യമായാണ് കരാറിലെത്തുന്നത്.

ഇംഗ്ലണ്ടിന്റെ മുൻ താരം ഡേവിഡ് ബെക്കാം സഹ ഉടമയായ ഇന്റര്‍ മയാമിയുമായി രണ്ട് വര്‍ഷത്തെ കരാറാണ് മെസ്സി ഒപ്പുവച്ചത്. പഴയ തട്ടകമായ ബാഴ്‌സലോണയിലേക്കുള്ള കൂടുമാറ്റം പ്രതിസന്ധിയിലായതോടെയാണ് മെസ്സിയുടെ തീരുമാനം. യൂറോപ്പിന് പുറത്തുള്ള ഒരു ക്ലബ്ബുമായി ആദ്യമായാണ് മെസ്സി ഇതാദ്യമായിട്ടാണ് കരാറിലെത്തുന്നത്.

എന്നാൽ കുടുംബവും കുട്ടികളുമെല്ലാമായി ജീവിതം ആസ്വദിക്കാനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്നും അതിനാലാണ് ബാഴ്‌സലോണയിലേക്കുള്ള തിരിച്ചുപോക്ക് വേണ്ടെന്ന് വച്ചതെന്നും മെസ്സി പറഞ്ഞു.

''മടങ്ങിപ്പോകാൻ ആഗ്രഹം ഉണ്ടെങ്കിലും കുടുംബത്തെപ്പറ്റി കൂടി എനിക്ക് ആലോചിക്കേണ്ടിയിരുന്നു. വ്യക്തിപരമായി തീരെ സന്തോഷമില്ലാതിരുന്ന രണ്ട് വർഷമാണ് കടന്നുപേയത്. എനിക്ക് ഒന്നും ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല. കുടുംബവും കുട്ടികളുമെല്ലാമായി ജീവിതം ആസ്വദിക്കാനാണ് ഇനി ഞാൻ ആഗ്രഹിക്കുന്നത് " താരം വ്യക്തമാക്കി.

മറ്റ് യൂറോപ്യൻ ടീമുകളിൽ നിന്നും ഓഫർ ലഭിച്ചിരുന്നെന്നും അവയൊന്നും പരിഗണിച്ചില്ലെന്നും മെസ്സി വ്യക്തമാക്കി.

"ബാഴ്‌സലോണയിലേക്ക് പോകുക എന്നത് മാത്രമായിരുന്നു എന്റെ ആഗ്രഹം. പക്ഷേ, സാഹചര്യങ്ങള്‍ അങ്ങനെയല്ല, വ്യത്യസ്തമായ രീതിയിൽ ഫുട്ബോൾ അനുഭവിക്കാനും ആസ്വദിക്കാനുമായി അമേരിക്കൻ ലീഗിലേക്ക് പോകേണ്ട സമയമാണിത്'' മെസ്സി പറഞ്ഞു.

പ്രതിവര്‍ഷം ഏകദേശം 445 കോടി രൂപയുടെ ഓഫറാണ് മയാമി മെസിക്ക് മുന്നില്‍ വച്ചത്. സൗദി ക്ലബ്ബായ അല്‍ ഹിലാല്‍ മുന്നോട്ട് വച്ച വമ്പന്‍ ഓഫര്‍ നിരസിച്ചാണ് താരം അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബിലേക്ക് ചേക്കേറുന്നത്. 17 സീസണുകളിലായി നാല് ചാമ്പ്യൻസ് ലീഗുകളും 10 സ്പാനിഷ് ലീഗുകളും ഏഴ് കോപ്പ ഡെൽ റേ ഉൾപ്പെടെ 35 കിരീടങ്ങളുമാണ് മെസ്സി നേടിയത്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍