FOOTBALL

റോണോയ്ക്ക് പിന്നാലെ മെസിയും സൗദിയിലേക്ക്; അൽഹിലാലുമായി കരാർ ഉറപ്പിച്ചെന്ന് റിപ്പോർട്ട്

പി എസ് ജിയുമായുള്ള മെസിയുടെ കരാര്‍ ജൂണ്‍ 30ന് അവസാനിക്കും

വെബ് ഡെസ്ക്

അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി സൗദി അറേബ്യയിലേക്ക്. സൗദി ക്ലബ് അല്‍ ഹിലാലുമായി താരം കരാറിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. റെക്കോര്‍ഡ് തുകയ്ക്കാണ് മെസിയുടെ കൂടുമാറ്റമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായുള്ള മെസിയുടെ കരാര്‍ ജൂണ്‍ 30 ന് അവസാനിക്കും.

പാരീസ് സെന്‌റ് ജര്‍മനുമായുള്ള മെസിയുടെ ബന്ധം വഷളായിട്ട് നാളുകളായി. അനുവാദമില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ച താരത്തെ ക്ലബ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പിഎസ്ജിയുമായി കരാര്‍ പുതുക്കില്ലെന്ന് മെസി വ്യക്തമാക്കുകയും ചെയ്തു. മെസിയുടെ സൗദി സന്ദര്‍ശനത്തിന് മുന്‍പുതന്നെ താരം, പിഎസിജി വിടാന്‍ തീരുമാനം എടുത്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ യാത്രയ്ക്കിടെയാണ് സൗദി ക്ലബ് അല്‍ഹിലാലുമായി കരാറിലെത്തിയതെന്നും സൂചനയുണ്ട്.

''കരാര്‍ പൂര്‍ത്തിയായി. മെസി അടുത്ത സീസണില്‍ സൗദി അറേബ്യയില്‍ കളിക്കും. കരാര്‍ ഭീമമാണ്. കരാറുമായി ബന്ധപ്പെട്ട ചെറിയ ചില കാര്യങ്ങള്‍ കൂടി അന്തിമമാക്കാനുണ്ട്.''- മെസിയുമായി അടുത്ത വ്യക്തിയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

40 കോടി അമേരിക്കന്‍ ഡോളറാണ് കരാര്‍ തുകയെന്നാണ് അനൗദ്യോഗിക വിവരം.

സൗദി അറേബ്യയുടെ ടൂറിസം അംബാസഡര്‍ കൂടിയാണ് കഴിഞ്ഞ വര്‍ഷം മുതല്‍ മെസി. 36 കാരനായ മെസിയോ , സൗദി ക്ലബ് അല്‍ഹിലാലോ കരാര്‍ സംബന്ധിച്ച് ഇതു വരെ സ്ഥിരീകരണമൈാന്നും നല്‍കിയിട്ടില്ല. എന്നാല്‍ റെക്കോര്‍ഡ് തുകയ്ക്കാണ് മെസിയെ അല്‍-ഹിലാല്‍ സ്വന്തമാക്കിയതെന്നാണ് സൂചന. 40 കോടി അമേരിക്കന്‍ ഡോളറാണ് കരാര്‍ തുകയെന്നാണ് അനൗദ്യോഗിക വിവരം.

സസ്‌പെന്‍ഷന് ദിവസങ്ങള്‍ക്ക് ശേഷം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ മെസി സഹതാരങ്ങളോടും പിഎസ് ജി ക്ലബിനോടും ക്ഷമ ചോദിച്ചിരുന്നു. ക്ലബിന്‌റെ തീരുമാനങ്ങള്‍ക്കായാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മാസങ്ങൾക്ക് മുൻപാണ് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് ആയ അൽ നസറിലെത്തിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ