FOOTBALL

'വീട്ടിലേക്ക് മടങ്ങി വരൂ ലിയോ'; ബാഴ്‌സ ജഴ്സിയില്‍ മെസി, ചിത്രം പങ്കുവച്ച് ഭാര്യ

ബാഴ്‌സലോണയിലേക്കുള്ള മെസിയുടെ തിരിച്ചുവരവില്‍ ഭാര്യ അന്‍റോണിയോയുടെ നിലപാടാണ് നിർണായകമാണെന്നാണ് സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

വെബ് ഡെസ്ക്

പിഎസ്ജി വിട്ട ലയണല്‍ മെസി ബാഴ്‌സലോണയിലേക്ക് വീണ്ടും മടങ്ങി എത്തുമോ?. ലോകം ഉത്തരം കാത്തിരിക്കുന്ന ചോദ്യത്തിലേക്കുള്ള സുചനകള്‍ നല്‍കുകയാണ് മെസിയുടെ ഭാര്യ അന്റൊണെല്ല റോക്കൂസോ. 'വീട്ടിലേക്ക് മടങ്ങി വരൂ ലിയോ' എന്ന ക്യാപ്‌ഷനോടെ ബാഴ്‌സലോണയുടെ ജേഴ്‌സി ധരിച്ച മെസിയുടെ ചിത്രമാണ് ഭാര്യ അന്റൊണെല്ല ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബാഴ്‌സലോണയിലേക്കുള്ള മെസിയുടെ തിരിച്ചുവരവില്‍ ഭാര്യ അന്‍റോണിയോയുടെ നിലപാട് നിർണായകമാണെന്നാണ് സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതോടെ മെസി വീണ്ടും ബാഴ്‌സലോണയിലെത്തുമെന്ന പ്രതീക്ഷ ആരാധകരിൽ ഉണര്‍ത്തിയിരിക്കുകയാണ്.

അഭ്യൂഹങ്ങൾക്കിടയിൽ ബാഴ്സ പ്രസിഡന്റ് ജോൺ ലപോർട്ടയും മെസിയുടെ പിതാവും ഏജന്റുമായ ഹോര്‍ഗെ മെസിയും കൂടിക്കാഴ്ച നടത്തിയത് ബാഴ്‌സലോണയിലേക്കുള്ള മെസിയുടെ തിരിച്ചു വരവിനുള്ള സൂചന ശക്തമാക്കുന്നതാണ്. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലുമായി മെസി ധാരണയിലെത്തിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രണ്ട് വർഷത്തേക്ക് 1.3 ബില്യൺ ഡോളറിന്റെ കരാറിലെത്തിയെന്നായിരുന്നു സൂചന. ഇതിനിടെയാണ് പഴയ ക്ലബായ ബാഴ്സയിലേക്ക് മെസി എത്തിയേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നത്.

മെസി ഏത് ക്ലബ്ബിലേക്ക് പോകുമെന്ന തീരുമാനം ഈയാഴ്ച തന്നെ ഉണ്ടായേക്കുമെന്നാണ് സൂചന.

മെസിയുടെ വന്‍ പ്രതിഫലമാണ് ഇതുവരെ ബാഴ്‌സലോണയ്ക്ക് തടസമായി നിന്നിരുന്നത്. എന്നാൽ ലാലിഗയുടെ അനുമതി ലഭിച്ചതോടെ ചർച്ചകൾ വീണ്ടും സജീവമാകുകയാണ്. മെസി ഏത് ക്ലബ്ബിലേക്ക് പോകുമെന്ന തീരുമാനം ഈയാഴ്ച തന്നെ ഉണ്ടായേക്കുമെന്നാണ് സൂചന.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം