FOOTBALL

ലിവര്‍പൂളിന് ജയം; പ്രീമിയര്‍ ലീഗ് ടോപ് ഫോര്‍ പോരാട്ടം ഫോട്ടോഫിനിഷിലേക്ക്

വെബ് ഡെസ്ക്

കര്‍ട്ടിസ് ജോണ്‍സിന്റെ ഇരട്ടഗോളുകളും ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡിന്റെ മിന്നുന്ന ഫിനിഷും ചേര്‍ന്ന് ലെസ്റ്റര്‍ സിറ്റിക്കെതിരേ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചതോടെ പ്രീമിയര്‍ ലീഗ് ടോപ് ഫോര്‍ പോരാട്ടം ആവേശത്തില്‍. ഇന്നു പുലര്‍ച്ചെ നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടിയതോടെ തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ പ്രതീക്ഷകള്‍ ലിവര്‍പൂള്‍ നിലനിര്‍ത്തിയപ്പോള്‍ ലെസ്റ്റര്‍ കടുത്ത റെലഗേഷന്‍ ഭീഷണിയിലായി.

ജയത്തോടെ 36 മത്സരങ്ങളില്‍ നിന്നു 65 പോയിന്റുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ലിവര്‍പൂള്‍. 85 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ലീഡ് ചെയ്യുന്ന പട്ടികയില്‍ 81 പോയിന്റുമായി ആഴ്‌സണല്‍ രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ 66 പോയിന്റുമായി ന്യൂകാസില്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ യുണൈറ്റഡുമാണ് മൂന്നും നാലും സ്ഥാനത്ത്.

ലിവര്‍പൂളിനെക്കാള്‍ ഒരു മത്സരം കുറച്ചാണ് കളിച്ചതെന്നത് ന്യൂകാസിലിനും യുണൈറ്റഡിനും ആശ്വാസം പകരുന്നുണ്ട്. ആദ്യ നാലു സ്ഥാനക്കാര്‍ ചാമ്പ്യന്‍സ് ലീഗിലേക്കും അഞ്ചാം സ്ഥാനക്കാര്‍ യൂറോപ്പ ലീഗിലേക്കുമാണ് നേരിട്ട് യോഗ്യത നേടുക.

രണ്ടു റൗണ്ടുകള്‍ ശേഷിക്കെ ന്യൂകാസിലിനെയോ, യുണൈറ്റഡിനെയോ പിന്തള്ളി ആദ്യ നാലില്‍ എത്തി ചാമ്പ്യന്‍സ് ലീഗ് യോഗ്യതയാണ് ലിവര്‍പൂള്‍ ലക്ഷ്യമിടുന്നത്. 20-ന് ആസ്റ്റണ്‍ വില്ലയും 28-ന് സതാംപ്ടണുമായാണ് അവരുടെ അവസാന രണ്ടു മത്സരങ്ങള്‍. ഈ രണ്ടു മത്സരങ്ങള്‍ ജയിച്ചാലും അവര്‍ക്ക് ചാമ്പ്യന്‍സ് ലീഗ് യോഗ്യതയ്ക്കു ന്യൂകാസിലിന്റെയും യുണൈറ്റഡിന്റെയും മത്സരഫലം കൂടി ആശ്രയിക്കേണ്ടി വരും.

ന്യൂകാസിലിന് ബ്രൈറ്റണ്‍ ഹോവേഴ്‌സ്(19-ന്), ലെസ്റ്റര്‍ സിറ്റി(22-ന്), ചെല്‍സി(28-ന്) എന്നിവര്‍ക്കെതിരേയാണ് ശേഷിക്കുന്ന മത്സരങ്ങള്‍. യുണൈറ്റഡിനാകട്ടെ ബോണ്‍മത്ത്(20ന്), ചെല്‍സി(26-ന്), ഫുള്‍ഹാം(28-ന്) എന്നിവര്‍ക്കെതിരേയാണ് മത്സരം. രണ്ടു ടീമുകള്‍ക്കെതിരേയും മത്സരമുണ്ടെന്നതിനാല്‍ ചെല്‍സിയായിരിക്കും ടോപ് ഫോറില്‍ ഏതൊക്കെ ടീമുകള്‍ ഉണ്ടാകുമെന്നു തീരുമാനിക്കുക. എന്നാല്‍ നിലവിലെ ഫോമില്‍ ചെല്‍സിക്ക് ഇവര്‍ക്കെതിരേ ജയം നേടാന്‍ കഴിയുമോയെന്നാണ് ലിവര്‍പൂള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ