FOOTBALL

പ്രീമിയർ ലീഗില്‍ സീസണിലെ ആദ്യ ജയവുമായി ലിവർപൂള്‍

വെബ് ഡെസ്ക്

ഇംഗ്ലീഷ് പ്രിമിയര്‍ ലീഗില്‍ ആദ്യ ജയവുമായി ലിവര്‍പൂള്‍. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ബോണ്‍മത്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തകര്‍ത്തത്. മത്സരത്തിന്റെ അവസാന അരമണിക്കൂറിലധികം ലിവര്‍പൂള്‍ 10 പേര്‍ മാത്രമായി കളിച്ചിട്ടും ബോണ്‍മത്തിന് അവരെ മറികടക്കാനിയില്ല. ലൂയിസ് ഡയസ്, മുഹമ്മദ് സാല, ഡിയോഗോ യോട്ട എന്നിവരാണ് ലിവര്‍പൂളിനായി ഗോള്‍ നേടിയത്. ആന്റോയിന്‍ സെമന്യോ ആണ് ബോണ്‍മത്തിനെ ആശ്വാസ ഗോള്‍ നേടിയത്.

28ാം മിനിറ്റില്‍ ഡയസിന്റെ ആക്രോബാറ്റിക് ഗോളിലൂടെ ലിവര്‍പൂള്‍ സമനില പിടിച്ചു.

മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത് ബോണ്‍മത് ആയിരുന്നു. ലിവര്‍പൂള്‍ പ്രതിരോധത്തിന്റെ അബദ്ധം മുതലെടുത്ത സെമന്യോ മൂന്നാം മിനിറ്റില്‍ തന്നെ ബൗണ്‍മൗതിന് ലീഡ് നേടിക്കൊടുത്തു. കളിയുടെ 28ാം മിനിറ്റുവരെ ഇതായിരുന്നു സ്ഥിതി. 28ാം മിനിറ്റില്‍ ഡയസിന്റെ ആക്രോബാറ്റിക് ഗോളിലൂടെ ലിവര്‍പൂള്‍ സമനില പിടിച്ചു. തൊട്ടു പിന്നാലെ 36ാം മിനിറ്റില്‍ വീണുകിട്ടിയ പെനാല്‍റ്റിയില്‍ നിന്ന് സാല ലിവര്‍പൂളിനെ ലീഡിലെത്തിച്ചു. സാലയുടെ പെനാല്‍റ്റി കിക്ക് ആദ്യം സേവ് ചെയ്‌തെങ്കിലും റീബൗണ്ടില്‍ വലയ്ക്കുള്ളിലെത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ മാക് അലിസ്റ്റര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ലിവര്‍പൂളിന് തിരിച്ചടിയായി. 58ാം മിനിറ്റിലായിരുന്നു പുറത്താകല്‍. 10 പേരുമായി മുന്നോട്ടു പോയ ടീം 62ാം മിനിറ്റില്‍ ജോട്ടയുടെ ഗോളിലൂടെ പൂര്‍ണമായും ആധിപത്യം ഉറപ്പിച്ചു. എന്നാല്‍ ലിവര്‍പൂളിന്റെ ആക്രമണത്തിന് വിലങ്ങിടാനോ പ്രതിരോധക്കോട്ട തകര്‍ക്കാനോ എതിരാളികള്‍ക്ക് കഴിയാതെ പോയതോടെ ബോണ്‍മത്തിന്റെ തോല്‍വി ഉറപ്പായി. ഇതോടെ ലിവര്‍പൂള്‍ സീസണിലെ 3-1 ന് ആദ്യജയവും സ്വന്തമാക്കി.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?