FOOTBALL

യൂറോപ്പ ലീഗ്‌ : മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി

വെബ് ഡെസ്ക്

യുവേഫ യൂറോപ്പ ലീഗിന്റെ ഒന്നാം റൗണ്ടിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. സ്പാനിഷ് ക്ലബ് റയൽ സോസിഡാഡിനോടാണ് യുണൈറ്റഡ് തോറ്റത്. ബ്രെയ്‌സ് മെൻഡസാണ് വിജയ ഗോൾ നേടിയത്.

കളിയുടെ 56ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ചാണ് ബ്രെയ്‌സ് സോസിഡാഡിന് മൂന്ന് പോയിന്റുകൾ സമ്മാനിച്ചത്. ഡേവിഡ് സിൽവയുടെ ഷോട്ട് പ്രതിരോധിക്കുന്നതിനിടെ പന്ത് അർജന്റീന തരാം ലിസാൻഡ്രോ മാർട്ടിനെസിന്റെ കയ്യിൽ തട്ടിയതിനാണ് പെനാൽറ്റി അനുവദിച്ചത്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മുഴുവൻ സമയവും യുണൈറ്റഡിന് വേണ്ടി കളത്തിലിറങ്ങിയിരുന്നു. ആദ്യമായാണ് എറിക് ടെൻ ഹാഗ് റൊണാൾഡോയ്ക്ക് ആദ്യ പതിനൊന്നിൽ അവസരം നൽകിയത്. മുപ്പത്തിഅഞ്ചാം മിനുട്ടിൽ താരം പന്ത് വലയിൽ എത്തിച്ചെങ്കിലും ഓഫ്‌സൈഡിൽ ഗോൾ നിഷേധിക്കപ്പെട്ടു. ഈ സീസണിൽ റയൽ മാഡ്രിഡിൽ നിന്നും ടീമിലെത്തിയ കാസെമിറോയും ആദ്യ പതിനൊന്നിൽ ഇടം പിടിച്ചു. കഴിഞ്ഞ ആഴ്ച പ്രീമിയർ ലീഗിൽ ആഴ്‌സണലിനെ തോൽപ്പിച്ച ടീമിൽ നിന്ന് ആറ് മാറ്റങ്ങളുമായാണ് യുണൈറ്റഡ് കളത്തിലിറങ്ങിയത്.

മറ്റൊരു കളിയിൽ ആഴ്‌സണൽ, എഫ്‌സി സൂറിച്ചിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. എഡ്ഡി എൻകെറ്റിയ, മാർക്വിനോസ് എന്നിവർ വിജയികൾക്കായി ഗോൾ നേടിയത്. മിർലിൻഡ് ക്രെസിയുയാണ് സൂറിച്ചിന്റെ ആശ്വാസ ഗോൾ കണ്ടെത്തിയത്. പി എസ് വി, ബോഡോ/ഗ്ലിംറ്റ് മത്സരം സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. കോഡി ഗക്പോ പി എസ് വിക്കായും ആൽബർട്ട് ഗ്രോൺബെക്ക് ബോഡോ/ഗ്ലിംറ്റിനായും ഗോൾ നേടി.

ലാസിയോ, ഫെനർബാഷെ, ലുഡോഗോറെറ്റ്സ്, സ്റ്റേഡ് റെന്നീസ് എഫ്സി, എസ്‌സി ബ്രാഗ, റയൽ ബെറ്റിസ്, യൂണിയൻ സെന്റ്-ഗില്ലോയിസ്, മൊണാകോ, ഫെറൻക്വാറോസി ടിസി, എഫ്‌സി ഷെരീഫ് ടിരാസ്‌പോൾ, എസ് കെ സ്റ്റർം ഗ്രാസ്, എഫ്സി നാന്റസ്, എസ് സി ഫ്രീബർഗ് എന്നീ ടീമുകൾ ആദ്യ മത്സരത്തിൽ ജയിച്ച്‌ കയറി.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?