FOOTBALL

ആരാധകർക്ക് എതിർപ്പ്; ലൈംഗികാരോപണം നേരിട്ട മേസണ്‍ ഗ്രീന്‍വുഡിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചെടുക്കില്ല

മേസണ്‍ ഗ്രീന്‍വുഡ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടരില്ലെന്നും താരം വേറെ ടീം കണ്ടെത്തുമെന്നും ക്ലബ്ബ് അറിയിച്ചു

വെബ് ഡെസ്ക്

നീണ്ട കാലത്തെ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്‌ട്രൈക്കര്‍ മേസണ്‍ ഗ്രീന്‍വുഡിനെ ക്ലബ്ബിലേക്ക് തിരിച്ചു വിളിക്കേണ്ടെന്ന് തീരുമാനമായി. ഗ്രീന്‍വുഡ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടരില്ലെന്നും താരം വേറെ ടീം കണ്ടെത്തുമെന്നും ക്ലബ്ബ് അറിയിച്ചു. താരത്തെ തിരിച്ചെടുക്കാന്‍ ക്ലബ്ബ് ശ്രമിച്ചിരുന്നെങ്കിലും ആരാധകരില്‍ നിന്ന് ശക്തമായ എതിര്‍പ്പുണ്ടായതോടെയാണ് പിന്മാറിയത്. ഗ്രീന്‍വുഡിനെതിരെ ലൈംഗികാതിക്രമ ആരോപപണവുമായി കാമുകി രംഗത്തെത്തിയതോടെയാണ് താരത്തെ ക്ലബ് നേരത്തെ ഒഴിവാക്കിയത്.

ഗ്രീന്‍വുഡിനെ ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന ആവശ്യം ഒരു ഭാഗത്ത് ഉയർന്നെങ്കിലും സ്ത്രീകളുള്‍പ്പെടെ ആരാധകരിൽ വലിയൊരു വിഭാഗം ഇതിനെതിരെ രംഗത്തെത്തി. ഇതോടെയാണ് ക്ലബ്ബിന് തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകേണ്ടി വന്നത്. താരത്തിനൊപ്പം നില്‍ക്കുന്നതില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നതിനാല്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്തുകയാണെന്ന് ക്ലബ്ബ് പ്രസ്താവനയില്‍ പറഞ്ഞു. ''ഗ്രീന്‍വുഡിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കരിയര്‍ പുനരാരംഭിക്കുന്നതിന് ചില തടസ്സങ്ങളുണ്ടെന്ന് മനസ്സിലാക്കുന്നു. അതിനാല്‍ അദ്ദേഹം ഓള്‍ഡ് ട്രഫോര്‍ഡില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് ഉചിതമെന്ന് പരസ്പര ധാരണയിലെത്തി'' ക്ലബ്ബ് അറിയിച്ചു.

താന്‍ ക്ലബ്ബ് വിടുകയാണെന്നും വേറെ ക്ലബ്ബിലേക്ക് മാറുമെന്നും ഗ്രീന്‍വുഡ് ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. 'തനിക്ക് ചില അബദ്ധങ്ങള്‍ പറ്റി, ഇനി നല്ല മനുഷ്യനാകാന്‍ ഞാന്‍ പരിശ്രമിക്കും. എന്നാല്‍ എന്റെമേല്‍ ആരോപിക്കപ്പെട്ട തെറ്റുകളൊന്നും ഞാന്‍ ചെയ്തതല്ല,'' താരം പ്രതികരിച്ചു. ഏഴ് വയസ്സുമുതല്‍ ക്ലബ്ബ് നല്‍കിയ പിന്തുണയ്ക്കും താരം നന്ദി പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് എപ്പോഴും തന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുമെന്നും ക്ലബ്ബിനൊപ്പം കരിയര്‍ പുനരാരംഭിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഗ്രീന്‍വുഡ് കൂട്ടിച്ചേര്‍ത്തു.

ഗ്രീന്‍വുഡ് ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ യുവതി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പേരെടുക്കുന്ന സമയത്താണ് ഗ്രീന്‍വുഡിനെതിരെ ലൈംഗികപീഡനം അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നത്. ഗ്രീന്‍വുഡ് ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ യുവതി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. കാമുകിയെ ആക്രമിച്ചതിന്റെ പേരില്‍ താരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെ ക്ലബ്ബില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. എന്നാല്‍ പ്രധാന സാക്ഷികള്‍ പിന്മാറിയതിനെ തുടര്‍ന്ന് ഗ്രീന്‍വുഡിനെതിരായ കേസുകള്‍ തള്ളിപ്പോയി.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി