FOOTBALL

സ്വർഗത്തില്‍ നിന്ന് പിന്തുണച്ച ഡീഗോയ്ക്ക് നന്ദി: മെസിയുടെ വൈകാരികമായ ഫേസ്ബുക് കുറിപ്പ്

ഫുട്ബോൾ ജീവിതത്തിൽ കടന്നുപോയത് സന്തോഷവും സങ്കടവും നിറഞ്ഞ ഒരുപാട് നിമിഷങ്ങളിലൂടെയെന്ന് കുറിപ്പ്

വെബ് ഡെസ്ക്

അർജന്റീനയുടെ തകർപ്പൻ ലോകകപ്പ് വിജയത്തിന് പിന്നാലെ ഡീഗോ മറഡോണയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് മെസ്സിയുടെ ഫേസ്ബുക് പോസ്റ്റ്. വികാര നിർഭരമായ കുറിപ്പിൽ എന്നും കൂടെ നിന്ന ആരാധകരോടുള്ള നന്ദിയും മെസ്സി രേഖപ്പെടുത്തുന്നു. പോസ്റ്റിനൊപ്പം ലോകകപ്പ് കിരീടം വരെ നീണ്ട അദ്ദേഹത്തിന്റെ യാത്രയുടെ ഒരു വീഡിയോയും പങ്കുവച്ചിട്ടുണ്ട്. 36 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അർജന്റീനയുടെ മണ്ണിൽ ലോകകപ്പ് കിരീടം എത്തിയപ്പോൾ ആരാധകരുടെ ചിരകാല സ്വപ്നമാണ് സഫലമായത്.

ട്രോഫിയും നെഞ്ചോട് ചേർത്ത് കിടന്നുനിറങ്ങുന്ന മെസ്സിയുടെ ചിത്രവും ഇന്നലെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ആദ്യ ക്ലബ്ബായ ഗ്രാൻഡോളി മുതൽ ഖത്തർ ലോകകപ്പ് വരെയുള്ള ഫുട്ബോൾ ജീവിതത്തിൽ സന്തോഷവും സങ്കടവും നിറഞ്ഞ ഒരുപാട് നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

മുൻപ് ലോകകപ്പ് നേടാൻ സാധിക്കാതെ പോയ എല്ലാ ടീമുകൾക്കും വേണ്ടി ഞങ്ങൾ നേടിയ ഈ കപ്പ് സമർപ്പിക്കുന്നു

'ഒരു ലോക ചാമ്പ്യനാകുക എന്ന സ്വപ്നം എപ്പോഴും ഉണ്ടായിരുന്നു, അത് ഒരിക്കലും നടക്കില്ല എന്ന് വരെയായിട്ടും ശ്രമം നിർത്താൻ ഞാൻ ആഗ്രഹിച്ചില്ല. മുൻപ് ലോകകപ്പ് നേടാൻ സാധിക്കാതെ പോയ എല്ലാ ടീമുകൾക്കും വേണ്ടി ഞങ്ങൾ നേടിയ ഈ കപ്പ് സമർപ്പിക്കുന്നു. 2014ൽ അർഹിക്കുന്ന വിജയമാണ് ബ്രസീൽ നേടിയത്. അത് അവരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ്. ഞാനും അന്ന് വിജയം അത്രത്തോളം ആഗ്രഹിച്ചിരുന്നു, അതിനായി പരിശ്രമിച്ചിരുന്നു.

ആഗ്രഹിച്ചപോലെ ഒന്നും കാര്യങ്ങൾ നടക്കാതിരുന്നപ്പോഴും ആ മോഹം കൈവിടാൻ ഞങ്ങൾ തയ്യാറായിരുന്നില്ല

സ്വർഗത്തിൽ നിന്ന് ഞങ്ങളെ പ്രോത്സാഹിപ്പിച്ച ഡീഗോയും ഈ വിജയത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കൂടാതെ, ടീമിന്റെ വിജയത്തെപ്പറ്റി ചിന്തിക്കാതെ എന്നും ഒപ്പം നിന്ന ആരാധകർക്കും നന്ദി. ഞങ്ങൾ ആഗ്രഹിച്ചപോലെ ഒന്നും കാര്യങ്ങൾ നടക്കാതിരുന്നപ്പോഴും ആ മോഹം കൈവിടാൻ ഞങ്ങൾ തയ്യാറായിരുന്നില്ല. പലപ്പോഴും യാത്രയുടെയും പഠനത്തിന്റെയും ഭാഗമാണ് പരാജയം, നിരാശയില്ലാതെ വിജയം വരുന്നത് അസാധ്യവും. ഹൃദയത്തിൽ തൊട്ട് നന്ദി അറിയിക്കുന്നു. ലെറ്റ്സ്‌ ഗോ അർജന്റീന!'

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ