FOOTBALL

ഡ്യൂറന്‍ഡ് കപ്പ് ബഗാന്; ഫൈനലില്‍ തകര്‍ത്തത് ഈസ്റ്റ് ബംഗാളിനെ

ഇത് 17-ാം തവണയാണ് ബഗാന്‍ ഡ്യൂറന്‍ഡ് കപ്പ് നേടുന്നത്. ഏറ്റവും കൂടുതല്‍ തവണ കിരീടം ചൂടിയതും ബഗാനാണ്

വെബ് ഡെസ്ക്

ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഡ്യൂറന്‍ഡ് കപ്പില്‍ കിരീടം ചൂടി കൊല്‍ക്കത്തന്‍ ക്ലബ് മോഹന്‍ ബഗാന്‍. സ്വന്തം നാട്ടില്‍ നിന്നുള്ള ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെയാണ് അവര്‍ ഫൈനലില്‍ തോല്‍പിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം. 71-ാം മിനിറ്റില്‍ ദിമിത്രി പെട്രാറ്റോസാണ് വിജയഗോള്‍ നേടിയത്.

മത്സരത്തിന്റെ അവസാന അരമണിക്കൂറോളം സമയം 10 പേരുമായി കളിച്ചാണ് ബഗാന്‍ കിരീടം ചൂടിയത്. 62-ാം മിനിറ്റില്‍ അനിരുദ്ധ് ഥാപ്പ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെയായിരുന്നു ബഗാന്‍ പത്തുപേരായി ചുരുങ്ങിയത്. 23 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബഗാന്‍ ഡ്യൂറന്‍ഡ കപ്പ് നേടുന്നത്. ഇതിനു മുമ്പ് 2000-ലാണ് അവര്‍ ജേതാക്കളായത്. അവരുടെ 17-ാം കിരീടജയമാണിത്. ഡ്യൂറന്‍ഡ് കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ജേതാക്കളായതും ബഗാനാണ്.

മത്സരത്തില്‍ മുഴുവന്‍ സമയവും ആധിപത്യം ബഗാനായിരുന്നു. എന്നാല്‍ ഇരുടീമുകളും പ്രതിരോധത്തില്‍ ശ്രദ്ധയൂന്നിയതോടെ ആദ്യപകുതി ഗോള്‍രഹിതമായി കലാശിച്ചു. തുടര്‍ന്ന് രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഥാപ്പയെ നഷ്ടമായതോടെ ബഗാന്‍ പരുങ്ങിയതാണ്.

പക്ഷേ 10 മിനിറ്റിനകം പെട്രാറ്റോസ് അവരുടെ രക്ഷയ്‌ക്കെത്തി. ഈസ്റ്റ് ബംഗാളിന്റെ പകുതിയില്‍ നിന്നു പെട്രാറ്റോസ് തുടങ്ങിവച്ച പ്രത്യാക്രമണമാണ് ഗോളില്‍ കലാശിച്ചത്. ഇടതു വിങ്ങിലൂടെ പന്തുമായി കുതിച്ചെത്തിയ താരം ബോക്‌സിനുള്ളിലേക്ക് വെട്ടിത്തിരിഞ്ഞുകയറി നിറയൊഴിക്കുകയായിരുന്നു. അതുവരെ മികച്ച പ്രകടനം കാഴ്ചവച്ച ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്ലിന് കണ്ടുനില്‍ക്കാനേ കഴിഞ്ഞുള്ളു. ശേഷിച്ച മിനിറ്റുകളില്‍ പ്രതിരോധം ശക്തമാക്കിയ ബഗാന്‍ വിജയവും പിടിച്ചെടുത്തു.

വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് 25,000, പാലക്കാട് കൃഷ്ണകുമാറും ചേലക്കരയില്‍ പ്രദീപും മുന്നേറുന്നു | Wayanad Palakkad Chelakkara Election Results Live

ആദ്യ ഫലസൂചനകള്‍ പുറത്ത്, മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ