FOOTBALL

കേരളാ ഫുട്‌ബോള്‍ മുന്‍ താരം എം.ആര്‍. ജോസഫ് അന്തരിച്ചു

സംസ്‌കാരം ഇന്ന് വൈകിട്ട് 4:30ന് എറണാകുളം തൈക്കൂടം സെന്റ് റാഫേല്‍സ് പള്ളി സെമിത്തേരിയില്‍

വെബ് ഡെസ്ക്

കേരളാ ഫുട്‌ബോ മുന്‍ താരവും 1973-ലെ സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിലെ പ്രധാന താരങ്ങളിലൊരാളുമായ എം.ആര്‍. ജോസഫ് അന്തരിച്ചു. 75 വയസായിരുന്നു. കേരളാ ടീമിനു പുറമേ എഫ്.എ.സി.ടി, കെ.എസ്.ആര്‍.ടി.സി, പോര്‍ട്ട് ട്രസ്റ്റ് ടീമുകള്‍ക്കായിരുന്നും ജോസഫ് കളിച്ചിട്ടുണ്ട്.

1973-ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ടീമിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളിലൊരാളാണ് ജോസഫ്. അന്ന് സെമിഫൈനലിന്റെ ആദ്യപാദത്തില്‍ കരുത്തരായ മഹാരാഷ്ട്രയെ കേരളം കീഴടക്കിയത് ജോസഫിന്റെ മികവിലായിരുന്നു. മത്സരത്തില്‍ ഒരു ഗോള്‍ നേടാനും ഒന്നിനു വഴിയൊരുക്കാനും ജോസഫിനു കഴിഞ്ഞിരുന്നു.

എറണാകുളം തൈക്കൂടം പൂളത്ത് ലെയ്‌നില്‍ സെന്റ് ജയിംസ് ചാപ്പലിനു സമീപം മായത്തട്ടകത്ത് വീട്ടിലായിരുന്നു താമസം. സംസ്‌കാരം ഇന്ന് വൈകിട്ട് 4:30ന് എറണാകുളം തൈക്കൂടം സെന്റ് റാഫേല്‍സ് പള്ളി സെമിത്തേരിയില്‍. ഭാര്യ: അല്‍ഫോന്‍സ. മക്കള്‍: വിജു, സിജു, മിഥുന്‍. മരുമക്കള്‍: ജിസി, ദിവ്യ, ലിഡ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ