FOOTBALL

ഐ ലീഗ്: ഗോകുലം കേരളയെ അട്ടിമറിച്ച്‌ നെറോക്ക

ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നെറോക്ക എഫ്‌സി ഗോകുലം കേരളയെ തോൽപ്പിച്ചത്

വെബ് ഡെസ്ക്

ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്‌സിക്ക് തോൽവി. ഇംഫാലിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നെറോക്ക എഫ്‌സിയാണ് ഗോകുലം കേരളയെ തോൽപ്പിച്ചത്. സ്വീഡൻ ഫെർണാണ്ടസ്, മിർജലോൽ കോസിമോവ് എന്നിവർ നെറോക്കയ്ക്കായി ഗോൾ നേടിയപ്പോൾ, ഗോകുലത്തിന്റെ ഗോൾ നായകൻ അമീനൗ ബൗബ നേടി.

തുടർ ജയങ്ങളുടെ ആത്മവിശ്വാസത്തിലിറങ്ങിയ ഗോകുലത്തെ പതിനൊന്നാം മിനിറ്റിൽ തന്നെ നെറോക്ക ഞെട്ടിച്ചു. കാമോ സ്റ്റെഫാൻ ബായിയുടെ കട്ട് ബാക് സ്വീകരിച്ച സ്വീഡൻ ഫെർണാണ്ടസ് ഗോകുലം ഗോളി ഷിബിൻരാജിനെ കീഴ്‌പ്പെടുത്തി പന്ത് വലയിലാക്കി. ഇടവേളയ്ക്ക് പിരിയും മുൻപ് ഗോൾ മടക്കാൻ ഗോകുലം ശ്രമിച്ചെങ്കിലും നെറോക്ക പ്രതിരോധം പതറാതെ ഉറച്ച് നിന്നു. രണ്ടാം പകുതിയിലും സുന്ദര നിമിഷങ്ങൾ തുറന്നെടുക്കാൻ വടക്ക് കിഴക്കൻ ടീമിന് സാധിച്ചു. 60ാം മിനുറ്റിൽ കോസിമോവ് എടുത്ത ഫ്രീകിക്ക് തട്ടി ഷിബിൻ രാജ് തെറിപ്പിച്ചതിന് പിന്നാലെ മൂന്ന് മിനിറ്റുകൾക്ക് ശേഷം മനോഹരമായ ഒരു കോണറിലൂടെ കോസിമോവ് വലകുലുക്കി. 77ാം മിനുറ്റിൽ നായകൻ നേടിയ ഗോളിലൂടെ മത്സരത്തിലേക്ക് തിരിച്ചുവരാൻ ഗോകുലം ശ്രമിച്ചെങ്കിലും മത്സരം നെറോക്ക സ്വന്തമാക്കി.

14 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഗോകുലം കേരള. അടുത്ത മത്സരത്തിൽ രണ്ടാംസ്ഥാനത്തുള്ള റൗണ്ട്ഗ്ലാസ് പഞ്ചാബാണ് കേരള ടീമിന്റെ എതിരാളികൾ. ആറ് മത്സരങ്ങളാണ് ഗോകുലത്തിന് ലീഗിൽ അവശേഷിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ