FOOTBALL

പെലെയുടെ റെക്കോഡ് തകര്‍ത്ത് നെയ്മര്‍; രാജ്യത്തിന്റെ ടോപ് സ്‌കോറര്‍, ബൊളിവിയയെ തകര്‍ത്തത് 5-1ന്

52 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് നെയ്മര്‍ തിരുത്തിയത്

വെബ് ഡെസ്ക്

അന്താരാഷ്ട്ര മത്സരങ്ങളില്‍ ബ്രസീലിനായി ഏറ്റവും അധികം ഗോള്‍ നേടുന്ന താരമെന്ന ബഹുമതി ഇനി നെയ്മറിന് സ്വന്തം. ഫുട്‌ബോള്‍ ഇതിഹാസം പെലയുടെ പേരുള്ള റെക്കോഡാണ് നെയ്മര്‍ മറികടന്നത്.

ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബൊളീവിയയെ സ്വന്തം തട്ടകത്തില്‍ 5-1ന് തകര്‍ത്തപ്പോള്‍ നെയ്മര്‍ നേടിയത് ഇരട്ടഗോള്‍. പെലയുടെ 77 ഗോള്‍ റെക്കോഡ് ഇതോടെ 79 ഗോളുകള്‍ നേടിയ നെയ്മര്‍ സ്വന്തം പേരിലാക്കി. 52 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് നെയ്മര്‍ തിരുത്തിയത്.

പരുക്കില്‍ നിന്ന് മോചിതനായ ശേഷം മിന്നുന്ന പ്രകടനമാണ് നെയ്മറില്‍ നിന്നുണ്ടായത്. 61ാം മിനിറ്റലും ഇന്‍ജുറി ടൈംമിലും ആയിരുന്നു നെയ്മറിന്റെ ഗോളുകള്‍. ആദ്യ ഗോള്‍ നേട്ടത്തില്‍ തന്നെ നെയ്മര്‍ പെലെയുടെ റെക്കോര്‍ഡ് തിരുത്തിയിരുന്നു. 62 ഗോളുകള്‍ സ്വന്തമായുള്ള റൊണാള്‍ഡോ ആണ് ബ്രസീലിന്റെ വ്യക്തിഗത ഗോള്‍ നേട്ടത്തില്‍ മൂന്നാമത്. റൊമാരിയോ (55), സികോ (48) എന്നിവാണ് പിന്നില്‍.

ബ്രസീല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി

അതേസമയം, നെയ്മറെ കൂടാതെ റോഡ്രിഗോയും ബൊളീവിയക്ക് എതിരേ രണ്ടു ഗോളുകള്‍ നേടി. റാഫീന്യ ബ്രസീലിനായി ഒരു ഗോള്‍ സ്‌കോള്‍ ചെയ്തപ്പോള്‍ വിക്ടര്‍ അബെഗ്രോ ആണ് ബൊളീവിയക്കായി ആശ്വാസ ഗോള്‍ നേടിയത്. ഈ വിജയത്തോടെ ഗോള്‍ ശരാശരിയില്‍ മുന്നില്‍ എത്തിയ ബ്രസീല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ