FOOTBALL

ബംഗളുരു എഫ്.സി വിട്ടു; റോയ് കൃഷ്ണ ഇനി ഒഡീഷയ്‌ക്കൊപ്പം

കഴിഞ്ഞ സീസണില്‍ ബംഗളുരുവിനായി മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് റോയ് കൃഷ്ണ. ഐഎസ്എല്ലിലും സൂപ്പര്‍ കപ്പിലും അവരെ ഫൈനലിലേക്ക് നയിക്കുന്നതില്‍ റോയ് കൃഷ്ണയുടെ പങ്ക് വലുതായിരുന്നു.

വെബ് ഡെസ്ക്

ബംഗളുരു എഫ്.സിയുടെ ഫിജി താരം റോയ് കൃഷ്ണ പുതിയ സീസണില്‍ ഒഡീഷ എഫ്.സിക്കൊപ്പം. ഇന്ന് താരവുമായി ഔദ്യോഗിക കരാര്‍ ഒപ്പിട്ടുവെന്ന് ഒഡീഷ എഫ്.സി അറിയിച്ചു. ഒരു വര്‍ഷത്തേക്കാണ് കരാര്‍. കഴിഞ്ഞ സീസണ്‍ അവസാനത്തോടെ തന്നെ താന്‍ ബംഗളുരു എഫ്.സി വിടുമെന്ന് റോയ് കൃഷ്ണ അറിയിച്ചിരുന്നു.

കഴിഞ്ഞ സീസണില്‍ ബംഗളുരുവിനായി മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് റോയ് കൃഷ്ണ. ഐഎസ്എല്ലിലും സൂപ്പര്‍ കപ്പിലും അവരെ ഫൈനലിലേക്ക് നയിക്കുന്നതില്‍ റോയ് കൃഷ്ണയുടെ പങ്ക് വലുതായിരുന്നു. 22 മത്സരങ്ങളില്‍ നിന്ന് ആറു ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് താരം നേടിയത്.

മുപ്പത്തിയഞ്ച് കാരനായ താരം മോഹന്‍ ബഗാനിലൂടെയാണ് ഐഎസ്എല്ലില്‍ എത്തുന്നത്. 2019-20 സീസണില്‍ ബഗാനൊപ്പം കിരീടം ചൂടാനും റോയ്കൃഷ്ണയ്ക്കായി. ബഗാന്‍ ജഴ്‌സിയില്‍ 66 മത്സരങ്ങള്‍ കളിച്ച റോയ് കൃഷ്ണ അവര്‍ക്കു വേണ്ടി 40 ഗോളുകളും 11 അസിസ്റ്റുകളുമാണ് സ്വന്തം പേരില്‍ കുറിച്ചിട്ടുള്ളത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ