FOOTBALL

ഇന്ത്യൻ ഫുട്‌ബോള്‍ ടീമിന് ഇനി പെര്‍ഫോര്‍മാക്സിന്റെ ജഴ്‌സി

പുരുഷ വനിതാ യൂത്ത് ടീമുകളുടെ എല്ലാ ഫോർമാറ്റിലെയും മത്സരങ്ങൾക്ക് ജഴ്‌സി തയ്യാറാക്കുക പെര്‍ഫോര്‍മാക്സ് ആയിരിക്കും

വെബ് ഡെസ്ക്

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഔദ്യോഗിക കിറ്റ് സ്പോണ്‍സറായി റിലയന്‍സ് റീട്ടെയിൽ സ്പോര്‍ട്സ് വെയര്‍ ബ്രാന്‍ഡായ പെര്‍ഫോര്‍മാക്സ്. ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനും (എഐഎഫ്‌എഫ്) പെര്‍ഫോര്‍മാക്സും ഇത് സംബന്ധിച്ച് ധാരണയിലെത്തി. ഇനിമുതൽ പുരുഷ വനിതാ യൂത്ത് ടീമുകളുടെ എല്ലാ ഫോർമാറ്റിലെയും മത്സരങ്ങൾക്ക് ജഴ്‌സി തയ്യാറാക്കുക പെര്‍ഫോര്‍മാക്സ് ആയിരിക്കും.

ഇന്ത്യൻ ഫുട്‌ബോൾ ടീമുകളുടെ യാത്ര, പരിശീലനങ്ങള്‍ എന്നിവയ്ക്കുള്ള എല്ലാ വസ്ത്രങ്ങളും പെര്‍ഫോര്‍മാക്സാകും ഒരുക്കുക. അതേസമയം പുതിയ പങ്കാളികളായ പെർഫോർമാക്സിനെ ഇന്ത്യൻ ഫുട്ബോൾ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി എഐഎഫ്എഫ് സെക്രട്ടറി ജനറൽ ഡോ. ഷാജി പ്രഭാകരൻ പറഞ്ഞു.

സെപ്റ്റംബർ 7 മുതൽ 10 വരെ തായ്‌ലൻഡിൽ വച്ചാണ് കിങ്‌സ് കപ്പ്. 49-ാമത് കിങ്‌സ് കപ്പിൽ ബ്ലൂ ടൈഗേഴ്‌സ് ശ്രദ്ധേയമായ പുതിയ കിറ്റും അവതരിപ്പിക്കും. ഇന്നലെ ഇറാഖിനെതിരായ മത്സരത്തിൽ പുതിയ ജഴ്‌സി അണിഞ്ഞായിരുന്നു ഇന്ത്യ മത്സരത്തിനിറങ്ങിയത്.

എഐഎഫ്‌എഫുമായി ബന്ധം പ്രഖ്യാപിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് പറഞ്ഞ റിലയൻസ് റീട്ടെയിൽ, ഫാഷൻ ലൈഫ്‌സ്റ്റൈൽ പ്രസിഡന്റും സിഇഒയുമായ അഖിലേഷ് പ്രസാദ് ഇന്ത്യയിൽ ഫുട്‌ബോളിന് വലിയ സാധ്യതകളുണ്ടെന്നും വ്യക്തമാക്കി. ഇന്ത്യൻ ഫുട്‌ബോൾ ടീമുമായുള്ള പങ്കാളിത്തത്തിലൂടെ ഇന്ത്യയില്‍ സ്പോര്‍ട്സ് എല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്നതാണ് പെര്‍ഫോര്‍മാക്സിന്റെ ലക്ഷ്യമെന്നും അഖിലേഷ് പ്രസാദ് പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ